കിം ജോങ് ഉന്നിന്റെ ഗേള്‍ഫ്രണ്ടിനെ വെടിവച്ചു കൊന്നു
പ്യോങ്യാങ്(ഉത്തര കൊറിയ): ഉത്തര കൊറിയുടെ നേതാവ് കിം ജോങ് ഉന്നിന്റെ മുന്‍ ഗേള്‍ഫ്രണ്ടിനെ ഫയറിങ് സ്ക്വാഡ് വെടിവച്ചുകൊന്നു. ഗായികയായ ഹ്യോന്‍ സോങ് വോല്‍ ആണ് കൊല്ലപ്പെട്ടത്.
ആശ്ലീലചിത്ര നിയമ ലംഘനത്തിന്റെ പേരിലാണ് വധ ശിക്ഷ നടപ്പാക്കിയത്. ഇവരെ കൂടാതെ പന്ത്രണ്ടോളം അറിയപ്പെടുന്ന കലാകാരന്‍മാരേയും വെടിവച്ച് കൊന്നിട്ടുണ്ട്.

അശ്ലീലചിത്ര നിയമ ലംഘത്തിന്റെ പേരില്‍ ഹ്യോന്‍ സോങ് വോലിനെ അറസ്റ്റ് ചെയ്ത് മൂന്ന് ദിവസത്തിന് ശേഷമാണ് വധ ശിക്ഷ നടപ്പാക്കിയതെന്ന് ഒരു ചൈനീസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ പ്രമുഖ് സംഗീത ബാന്‍ഡുകളിലെ ചില അംഗങ്ങളേയും വധിച്ചിട്ടുണ്ട്. കുറ്റവാളികുളുടെ കുടുംബാംഗങ്ങളുടേയും പൊതു ജനത്തിന്റേയും മുന്നില്‍ വച്ച് മെഷീന്‍ ഗണ്‍ കൊണ്ടാണ് വധ ശിക്ഷ നടപ്പാക്കിയത്.
കിം ജോങ് ഉന്നും, ഹ്യോനും പത്ത് വര്‍ഷം മുമ്പാണ് പരിചയപ്പെടുന്നത്. ഇരുവരും തീവ്ര അനുരാഗത്തിലും ആയിരുന്നു. പക്ഷേ കിമ്മിന്റെ അച്ഛന്റെ ഇടപെടലിനെത്തുടര്‍ന്ന് ഇരുവര്‍ക്കും ബന്ധം ഉപേക്ഷിക്കേണ്ടി വന്നു. കിം പിന്നീട് അറിയപ്പെടുന്ന ഗായികയും ഉത്തരകൊറിയയിലെ പ്രമുഖ ബാന്‍ഡിലെ മുന്‍ അംഗവുമായ റി സോള്‍ ജുവിനെ വിവാഹം കഴിച്ചു. ഹ്യോന്‍ ഒരു പട്ടാളക്കാരനെയാണ് വിവാഹം കഴിച്ചത്.
രാജ്യത്തെ പ്രധാന സംഗീത ബാന്‍ഡുകളിലെ കലാകാരന്‍മാരെ വധിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ ആരാണെന്ന് ഇപ്പോഴും വ്യക്തമല്ല. കിം ജോങ് ഉന്‍ ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications