Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാന്‍ ഇന്ത്യയ്ക്ക് രൂപയില്‍ എണ്ണ നല്‍കും

ദില്ലി: അമേരിക്കന്‍ ഡോളറിനെതിരേ ഇന്ത്യയ്ക്ക് ഇറാന്റെ സഹായം. ഇറാനില്‍ നിന്നു വാങ്ങുന്ന എണ്ണയ്ക്കുള്ള വില രൂപയില്‍ നല്‍കിയാല്‍ മതിയെന്ന് ഇറാന്‍ അറിയിച്ചതായി മന്ത്രി എം വീരപ്പ മൊയ്‌ലി അറിയിച്ചു.

ഈ നീക്കത്തിലൂടെ 850 കോടി ഡോളറിന്റെ ലാഭമാണ് ഇന്ത്യയ്ക്കുണ്ടാകുന്നത്. ഇറാനെ സംബന്ധിച്ചിടത്തോളം രൂപയില്‍ വിനിമയം നടത്തുന്നത് ഏറെ ആശ്വാസകരമാണ്.

Rupee-Dollar

ഡോളറും യൂറോയും ഇറാന് ലഭിക്കുന്നതിന് അമേരിക്ക ഉപരോധമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നു ലഭിക്കുന്ന രൂപ ഉപയോഗിച്ച് ഇറാന് വേണ്ട ഇറക്കുമതികള്‍ നടത്താന്‍ ഇതോടെ സാധിക്കും.

എണ്ണ വാങ്ങുന്നതിനുവേണ്ടി രൂപ ഡോളറാക്കി മാറ്റേണ്ട ആവശ്യം കുറഞ്ഞാല്‍ തന്നെ രൂപയുടെ മൂല്യത്തില്‍ വര്‍ദ്ധനവുണ്ടാകും. അതുകൊണ്ട് തന്നെ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കാര്യമായി വര്‍ദ്ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

ഇന്ത്യ ഇറാനു പകരം ഇറാഖില്‍ നിന്നും എണ്ണ ഇറക്കുമതി ആരംഭിച്ചിരുന്നു. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ 46 ശതമാനം കിഴിവായിരുന്നു ഇറാനില്‍ നിന്നുള്ള എണ്ണയ്ക്കുണ്ടായത്. പുതിയ സാമ്പത്തിക പ്രതിസന്ധി ഇന്ത്യയെ ഇറാനുമായി വീണ്ടും അടുപ്പിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+