വൃദ്ധയായ ഭിക്ഷക്കാരിയെ ബലാത്സംഗം ചെയ്തു

മൈസൂരില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രാമം. ആളൊഴിഞ്ഞ നിരത്തില്‍ വച്ച് യാചകിയെ മര്‍ദ്ദിച്ചവശയാക്കുകയായിരുന്നു ഇയാള്‍. അതിന് ശേഷം അവരെ ബലാത്സംഗം ചെയ്യാനും ശ്രമിച്ചു. വഴിയാത്രക്കാരാണ് വൃദ്ധയായ ഭിക്ഷക്കാരിയുടെ കരച്ചില്‍ കേള്‍ക്കുന്നത്. തുടര്‍ന്ന് കരച്ചില്‍ കേട്ട ഭാഗത്തേയ്ക്ക ആളുകള്‍ പോവുകയും ബെല്ലാഷെട്ടിനയെ പിടികൂടുകയുമായിരുന്നു.
പൊലീസെത്തുന്നത് വരെ ആളുകള്‍ പ്രതിയെ കെട്ടിയിട്ടു. ഭിക്ഷക്കാരിയുടെ ശരീരത്തില്‍ ധാരാളം മുറിവേറ്റു. ഉപജീവനത്തിനായി മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ തെരുവില്‍ ഭിക്ഷയെടുത്ത് ജീവിയ്ക്കുകയായിരുന്നു വൃദ്ധ. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.












Click it and Unblock the Notifications