കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രശ്‌നം പോത്ത് വണ്ടി, ഹൈവേ സ്തംഭിച്ചു

  • By Meera Balan
Google Oneindia Malayalam News

Gurgaon
ഗുഡ്ഗാവ്: മാല്‍പുര ഗ്രാമത്തില്‍ പോത്തുകളെ കയറ്റിയ ട്രക്ക് കണ്ടതിനെത്തുടര്‍ന്ന് ഗ്രാമവാസികള്‍ ദേശീയപാത എട്ടിലെ ഗതാഗതം തടസ്സപ്പെടുത്തി. കാറുകളും ബസുകളും ഉള്‍പ്പെടെ 30 ഓളം വാഹനങ്ങള്‍ നാട്ടുകാര്‍ കത്തിച്ചു. ദേശീയ പാതയില്‍ പത്ത് മണിയ്ക്കൂറോളം ഗതാഗതം തടസപ്പെട്ടു.

ആഗസ്റ്റ് 30 വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്. രാത്രി 9 മണിയോടെയാണ ഗതാഗതക്കുരുക്ക് നിയന്ത്രിയ്ക്കാനായത്. രാവിലെ നല് മണിയോടെ ഗതാഗതം പൂര്‍ണമായും പുനസ്ഥാപിച്ചു. സംഭവസ്ഥലത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.

ദേശീയ പാതയില്‍ എകദേശം അഞ്ച് കിലോമീറ്റര്‍ വരെ ബ്‌ളോക്ക് ഉണ്ടായി.ഝജ്ജാര്‍ വഴി പല വാഹനങ്ങളും ഗതി മാറ്റി വിട്ടു. ഉച്ചയ്ക്ക് 2മണിയോടെയാണ് നാട്ടുകോര്‍ ഗതാഗതം തടസ്സപ്പെടുത്തിയത്. ചരക്ക് കയറ്റി വന്ന വാഹനങ്ങളും മറ്റും കത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം ഉണ്ടാകും

ആഗസ്റ്റ് 31 രാവിലെ സ്ഥലത്തെ സ്ഥിതിഗതികള്‍ നിരീക്ഷിയ്ക്കുന്നതിന്റെ ഭാഗമായി അര്‍ദ്ധ സൈനികരെ ദേശീയ പാതയില്‍ വിന്യസിച്ചു. പ്രദേശത്തെ ക്രമസമാധാനം നിയന്ത്രണ വിധേയമാണന്ന് അധികൃതര്‍ അറിയിച്ചു.

English summary
The villagers set fire to the vehicles after they found a truck carrying beef near Malpura village.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X