സിറിയ, ഒബാമ കോണ്‍ഗ്രസിന്റെ അനുമതി തേടും
ഡമാസ്‌കസ്: സിറിയ്‌ക്കെതിരേ അമേരിക്കന്‍ സഖ്യസേന ഏത് നിമിഷവും ആക്രമണം നടത്തുമെന്ന് ഉറപ്പായി. പുതിയ യുദ്ധത്തിന് അനുമതി തേടി ബരാക് ഒബാമ അമേരിക്കന്‍ കോണ്‍ഗ്രസിനെ സമീപിക്കുമെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.
സൈനിക നടപടിയുടെ സ്വഭാവം എന്തായിരിക്കുമെന്ന കാര്യത്തിലോ അത് യുഎന്‍ അനുമതിയോടെയായിരിക്കുമോ എന്ന കാര്യത്തിലോ ഒബാമ മനസ്സ് തുറന്നിട്ടില്ല. അതേ സമയം, വരും ദിവസങ്ങളില്‍ ആക്രമണമുണ്ടാകുമെന്ന കാര്യം അദ്ദേഹം തറപ്പിച്ചു പറയുകയും ചെയ്തിട്ടുണ്ട്.

സിറിയയില്‍ രാസായുധ പ്രയോഗം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്ന യുഎന്‍ സംഘം ശനിയാഴ്ചയോടെ രാജ്യം വിട്ടിട്ടുണ്ട്. മെഡിറ്ററേനിയന്‍ കടലില്‍ അമേരിക്ക വന്‍ സൈനിക സന്നാഹങ്ങളാണ് ഒരുക്കി കൊണ്ടിരിക്കുന്നത്.
അതേ സമയം യുഎന്‍ അനുമതി കൂടാതെ സിറിയയെ ആക്രമിക്കാനായിരിക്കും അമേരിക്ക മുതിരുക. കാരണം സുരക്ഷാ കൗണ്‍സിലില്‍ വോട്ടിങ് വന്നാല്‍ റഷ്യ എതിര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കൂടാതെ ബ്രിട്ടീഷ് പാര്‍ലമെന്റും ആക്രമണത്തോട് അനുകൂലമായല്ല പ്രതികരിച്ചത്.
അമേരിക്കന്‍ ആക്രമണത്തിന് സര്‍വ പിന്തുണയുമായി ഇസ്രായേല്‍ രംഗത്തെത്തിയിട്ടുണ്ട്. സിറിയ, ലബനന്‍ അതിര്‍ത്തികളില്‍ വന്‍തോതില്‍ സൈന്യത്തെ വിന്യസിപ്പിച്ചിരിക്കുകയാണ്. പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധമുണ്ടായാല്‍ ഓഹരി വിപണികളും ഓയില്‍ വിപണിയും തകര്‍ന്നടിയുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ക്രൂഡ് ഓയില്‍ വിലയില്‍ ഇപ്പോള്‍ തന്നെ നല്ല കുതിപ്പാണുണ്ടായിട്ടുള്ളത്.












Click it and Unblock the Notifications