ഭര്‍ത്താവിനെ കൊന്നു; മൃതദേഹം പാകംചെയ്തു?

ചൈനീസ് സര്‍ക്കാരിന്റെ അധീനതയില്‍ പ്രവര്‍ത്തിയ്ക്കുന്ന ന്യൂസ് പോര്‍ട്ടലാണ് വാര്‍ത്ത പുറത്ത് വിട്ടത്. യുവതി രണ്ടാം ഭര്‍ത്താവിന് മയക്കുമരുന്ന് നല്‍കിയ ശേഷം ദിവസങ്ങളോളം പട്ടിണിയ്ക്കിടുകയായിരുന്നു. തുടര്‍ന്ന് ഇയാളെ അതി ക്രൂരമായി മര്‍ദ്ദിയ്ക്കുകയും ചെയ്തു. മര്‍ദ്ദനത്തെത്തുടര്‍ന്ന് മരിച്ച ഭര്‍ത്താവിനെ കഷ്ണങ്ങളായി വെട്ടി നുറുക്കി കുക്കറിലിട്ട് വേവിയ്ക്കുകയായിരുന്നു യുവതി. ആഗസ്റ്റ് 31 നാണ് പത്രം വാര്‍ത്ത പുറത്ത് വിട്ടത്.
കൊലപാതകത്തെ തുടര്‍ന്ന് കടുത്ത മാനസികപ്രശ്‌നങ്ങളില്‍ അകപ്പെട്ട സ്ത്രീ സ്വയം പൊലീസില്‍ കീഴടങ്ങുകയായിരുന്നു. തെളിവ് നശിപ്പിയ്ക്കുന്നതിനായാണ് മൃതദേഹം പാകം ചെയ്തതെന്ന് യുവതി പറഞ്ഞു. എന്നാല്‍ യുവതി മൃതദേഹം മറവ് ചെയ്തതിനെപ്പറ്റിയോ കേസിനെപ്പറ്റിയേ കൂടുതല്‍ പ്രതികരിയ്ക്കാന്‍ പൊലീസ് തയ്യാറായില്ല.












Click it and Unblock the Notifications