കുടുംബാംഗങ്ങളെ കൊന്ന് ഡോക്ടര്‍ ആത്മഹത്യ ചെയ്തു

രാജേന്ദ്ര നഗറില്‍ ക്ലിനിക്ക് നടത്തുന്ന റേഡിയോളജിസ്റ്റ് രോഹിത് ദ്വിവേദിയാണ് കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ഇദ്ദേഹത്തിന്റെ ഭാര്യ പ്രിയങ്ക മഹാത്മാഗാന്ധി മെമ്മോറിയല്‍ മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്. രണ്ടരവര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്.
രോഹിത് ദ്വിവേദിയുടെ അഞ്ചുമാസം പ്രായമുള്ള മകള്‍ സുഹി, ഭാര്യയുടെ അച്ഛന്‍ പ്രേചന്ദ് പാണ്ഡെ, ഭാര്യയുടെ അമ്മ സാവിത്രി പാണ്ഡെ എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍. കഴിഞ്ഞയാഴ്ച മാതാപിതാക്കളുടെ വീട്ടില്‍ പോയ പ്രിയങ്ക ഇവരെയും കൂട്ടിയാണ് തിരിച്ചെത്തിയത് എന്ന് അയല്‍ക്കാര്‍ പറഞ്ഞു.
കുടുംബകലഹമാകാം കൊലപാതകത്തിന് കാരണം എന്നാണ് പോലീസിന്റെ നിഗമനം. വീട്ടുകാരെ കുത്തിക്കൊന്നശേഷം ഡോക്ടര്‍ രോഹിത് സീലിംഗ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. എന്നാല്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത് രോഹിതാണോ അതോ പ്രിയങ്കയാണോ എന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.












Click it and Unblock the Notifications