Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈംഗിക പീഡനം നടത്താന്‍ ആശാറാമിന് കഴിയും?

ജോധ്പൂര്‍: ലൈംഗികാരോപണകേസില്‍ ആശാറാം ബാപ്പു പൊലീസിനോട് പറഞ്ഞ വാദങ്ങള്‍ ഓരോന്നായി പൊളിയുന്നു. പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയാക്കാനുള്ള ശേഷി തനിയ്ക്കില്ലെന്ന് 72 കാരനായ ആള്‍ ദൈവം പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഇയാള്‍ക്ക് ഇപ്പോഴും ലൈംഗിക തൃഷ്ണയുണ്ടെന്നും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ കഴിയുമെന്നും പൊട്ടെന്‍സി ടെസ്റ്റിലൂടെ വ്യക്തമായതായി പൊലീസ്.സെപ്റ്റംബര്‍ ഒന്ന് ഞായറാഴ്ചയാണ് ഇയാളെ പരിശോധനയ്ക്ക് വിധേയനാക്കിയത്.

Asaram Bapu

ആശാറാമിന്റെ വാദത്തെത്തുടര്‍ന്ന് ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രതിയുടെ ലൈംഗികശേഷിയ്ക്ക് ഒരു കുഴപ്പവും ഇല്ലെന്ന് കണ്ടെത്തിയത്. ജോധ്പൂര്‍ കമ്മീഷണര്‍ ഓഫ് പൊലീസ് ബിജു ജോര്‍ജ്ജ് ജോസഫ് പറഞ്ഞു. ആശാറാം ബാപ്പുവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുന്നതിന് അദ്ദേഹത്തെ ചോദ്യം ചെയ്യുന്ന രാജസസ്ഥാന്‍ ആമ്ഡ് കോണ്‍സ്റ്റാബുലറി ( RAC) ഡോക്ടര്‍മാരെ കൊണ്ട് വന്നു.

പതിനാറുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാനുള്ള ശേഷിയൊക്കെ ആള്‍ദൈവത്തിനുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞു. RAC ആസ്ഥാനത്ത് നാല് മണിയ്ക്കൂറോളം ഇയാളെ ചോദ്യം ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ശേഷം ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

കോടതിയില്‍ നിന്ന് ഇയാളെ മനായി ആശ്രമ(ജോധ്പൂരില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു)ത്തിലേയ്ക്ക് കൊണ്ട് പോയി. ഇവിടെ വച്ചാണ് ആശാറാം തന്റെ അനുയായിയുടെ 16 കാരിയായ മകളെ പീഡിപ്പിച്ചതായി പറയുന്നത്. ആശ്രമത്തില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. 15 മിനിട്ട് മാത്രമാണ് ഇവിടെ ചെലവഴിച്ചത്. ആശാറാമിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധവുമായി അനുകൂലികള്‍ രംഗത്തെത്തിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+