Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാപ്പു ഭക്തയുമായി ബന്ധപ്പെട്ടിരുന്നെന്ന് അനുയായി

അഹമ്മദാബാദ്: വിവാദനായകന്‍ ആശാറാം ബാപ്പു ഭക്തയുമായി ലൈംഗികമായി ബന്ധപ്പെടുന്നത് താന്‍ കണ്ടിട്ടുണ്ടെന്ന് ബാപ്പുവിന്റെ അടുത്ത അനുയായിയായ രാജ് ചന്ദക് പറഞ്ഞു. ഇത് മാത്രമല്ല, ബാപ്പുവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ തനിക്ക് അറിയാമെന്നും ഇയാള്‍ വെളിപ്പെടുത്തി.

ജയ്പൂര്‍ ആശ്രമത്തില്‍ വച്ച് ഒരു ഭക്തയുമായി ലൈംഗികബന്ധം പുലര്‍ത്തുന്നത് നേരിട്ടുകണ്ടു എന്നാണ് രാജ് ചന്ദക് വെളിപ്പെടുത്തിയത്. ആ സ്ത്രീയെ താന്‍ മുന്‍പ് കണ്ടിട്ടില്ല. ബാപ്പുവിനെ കാണാനായി വന്ന ഭക്തയാണ് ഇവരെന്ന് കരുതുന്നതായും രാജ് ചന്ദക് പറഞ്ഞു. ജയ്പൂര്‍ ആശ്രമത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കാലത്താണ് ഇത്.

asaram bapu

ആശ്രമത്തിന്റെ ജോലികള്‍ നടക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഒരു മുറി പണി തീര്‍ന്നിരുന്നെങ്കിലും വാതിലുകള്‍ പിടിപ്പിച്ചിരുന്നില്ല. മുറിക്ക് വെറും തുണികൊണ്ടുള്ള കര്‍ട്ടന്‍ മാത്രമേ ഇക്കാലത്ത് ഉണ്ടായിരുന്നുള്ളൂ എന്നും ഇയാള്‍ പറഞ്ഞു. ഇക്കാലത്ത് ആശ്രമത്തിലേക്ക് പുറത്തുനിന്നുളള ആളുകളെ പ്രവേശിപ്പിച്ചിരുന്നില്ല. രാത്രി ഒമ്പതുമണിയോടെ ഓഫീസ് ജോലികള്‍ ചെയ്യാനായി ആശ്രമത്തിന് അകത്തുപോയപ്പോഴാണ് ബാപ്പു ഭക്തയുമായി ബന്ധപ്പെടുന്നത് കണ്ടതെന്നും ര്ാജ് പറഞ്ഞു.

ആശ്രമത്തില്‍ കാണാതായി കൊല്ലപ്പെട്ട രണ്ടുപേരുടെ വധക്കേസില്‍ ത്രിവേദി കമ്മീഷന് മുമ്പില്‍ നല്‍കിയ മൊഴിയിലാണ് ഇയാള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. അഭിഷേക്, ദീപേഷ് എന്നീ രണ്ട് ചെറുപ്പക്കാരെയാണ് ആശ്രമത്തില്‍ നിന്നും കാണാതായത്. ഇവരെ കൊല്ലപ്പെട്ട നിലയില്‍ പിന്നീട് കണ്ടെത്തുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+