കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവ് പീഡിപ്പിക്കുന്നെന്ന് നടിയുടെ പരാതി

Google Oneindia Malayalam News

divorce
ഭുവനേശ്വര്‍: ഭര്‍ത്താവ് പീഡിപ്പിക്കുന്നു എന്ന പരാതിയുമായി സിനിമാ നടി പോലീസ് സ്‌റ്റേഷനില്‍. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും ഭര്‍ത്താവിന്റെ മാതാപിതാക്കളും പീഡിപ്പിക്കുന്നു എന്ന പരാതിയുമായാണ് ഒഡീഷയിലെ സിനിമാനടിയായ ശ്വേത മഹിളാ പോലീസ് സ്‌റ്റേഷനിലെത്തിയത്.

ജൂലൈ 12 നാണ് ഇവര്‍ ഭര്‍ത്താവിവ് സിദ്ധാര്‍ഥ് പതിക്കും കുടുംബക്കാര്‍ക്കുമെതിരെ പരാതി നല്‍കിയത്. എന്നാല്‍ ഇപ്പോഴാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നത്. തന്നെ ശാരീരികമായും മാനസികമായും ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കുന്നു എന്നാണ് നടിയുടെ പരാതി.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് ശ്വേത വിവാഹിതയായത്. ഇവരുടെ ഭര്‍ത്താവ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജോലി ചെയ്യുകയാണ്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ വച്ചും ഭര്‍ത്താവ് തന്നെ പീഡിപ്പിച്ചതായി നടി പറയുന്നു. മര്‍ദ്ദിച്ചതിന് പുറമെ സ്വിറ്റ്‌സര്‍ലന്‍ഡിലെ തണുത്ത കാലാവസ്ഥയില്‍ തന്നെ തറയില്‍കിടന്നുറങ്ങാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചതായും നടി പരാതിപ്പെടുന്നു.

നടിയുടെ പരാതിയില്‍ ഭര്‍ത്താവ് സിദ്ധാര്‍ഥിനെതിരെ കേസെടുത്തതായി എ സി പി പി കെ പട്‌നായിക പറഞ്ഞു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരെല്ലാം സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആയതിനാല്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജൂലൈയില്‍ പോലീസില്‍ പരാതി നല്‍കിയെന്ന് ഞായറാഴ്ച നടി തന്നെയാണ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.

English summary
Odia film actress, Swetha has accused her husband and in-laws of torturing her for dowry and lodged a case against them at the Mahila Police Station.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X