നിയന്ത്രണം പെട്രോള്‍ കരിച്ചന്തയ്ക്ക് വഴിവെയ്ക്കും
ദില്ലി: പെട്രോളിയം ഉത്പന്നങ്ങളുടെ വില്‍പ്പന നിയന്ത്രിക്കുന്നത് കരിച്ചന്തക്ക് വഴിതെളിയിക്കുമെന്ന് വിദഗ്ധര്‍. ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി പെട്രോള്‍ പമ്പുകള്‍ രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിച്ചാല്‍ മതിയെന്ന മന്ത്രാലയത്തിന്റെ ശുപാര്‍ശ അശാസ്ത്രീയമാണെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു.
ഇത്തരമൊരു നിയന്ത്രണം കൊണ്ടു വരുന്നത് പെട്രോളും ഡീസലും കരിഞ്ചന്തയില്‍ വില്‍ക്കുന്നത് വര്‍ദ്ധിപ്പിക്കും. പമ്പുകള്‍ അടച്ചിടുന്നതിനേക്കാള്‍ നല്ലത് രാത്രി സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തുന്നതാണ്.

ഏറ്റവും വിചിത്രമായ കാര്യം പെട്രോള്‍ പമ്പുകള്‍ എപ്പോള്‍ പ്രവര്‍ത്തിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാറിന് യാതൊരു അധികാരവുമില്ലെന്നതാണ്. എണ്ണ ഇറക്കുമതിയിലുള്ള ചെലവില്‍ 250 ലക്ഷം ഡോളറിന്റെ കുറവുണ്ടാക്കാന്‍ മന്‍മോഹന്‍ സിങ് എണ്ണ മന്ത്രി വീരപ്പ മൊയ്‌ലിയോട് ആവശ്യപ്പെട്ടത് പ്രകാരമുള്ള നടപടികളിലൊന്നാണ് ഈ സമയമാറ്റം.
തിങ്കളാഴ്ച പാര്‍ലമെന്റ് സമ്മേളിക്കുന്നതിനാല്‍ പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനയെ കുറിച്ച് ചൂടേറിയ ചര്‍ച്ചയുണ്ടാകുമെന് നകാര്യം ഉറപ്പാണ്. ചര്‍ച്ച വേണമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങും പ്രതിപക്ഷ നേതാവ് സുഷമാസ്വരാജും പാര്‍ലമെന്ററി കാര്യമന്ത്രി കമല്‍നാഥിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications