കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹവാഗ്ദാനം നല്‍കിപീഡനം;പോസ്റ്റ്മാന്‍അറസ്റ്റില്‍

  • By Meera Balan
Google Oneindia Malayalam News

Rape
മധുര: 15 കാരിയെ പീഡിപ്പിച്ച പോസ്റ്റ്മാന്‍ അറസ്റ്റില്‍. തിരുപരണ്‍കുന്‍ട്രം വനിതാ പൊലീസ് സ്റ്റേഷനിലാണ് പ്രതിയ്‌ക്കെതിരായ പരാതി കിട്ടിയത്. രാമേശ്വരം മണ്ഡപം സ്വദേശിയായ ജഗന്നാഥന്‍ (29) ആണ് അറസ്റ്റിലായത്. 2012 ലെ ശിശു സംരക്ഷണ നിയമ പ്രകാരമാണ് പ്രതിയ്‌ക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തിരിയ്ക്കുന്നത്. മധുരയിലെ സിന്താമണിയിലുള്ള പതിനഞ്ച്കാരിയെയാണ് വിവാഹ വാഗ്ദാനം നല്‍കി പ്രതി പീഡിപ്പിച്ചത്. പ്രദേശത്തെ പോസ്റ്റ്മാനാണ് യുവാവ്.

അഞ്ചാം ക്ളാസ് വിദ്യാഭ്യാസം മാത്രമുള്ള പെണ്‍കുട്ടി ഇപ്പോള്‍ ഒരു പപ്പട കന്പനിയില്‍ ജോലി ചെയ്യുകയാണ്. പെണ്‍കുട്ടിയുടെ അകന്ന ബന്ധുവാണ് പ്രതി. മധുരയില്‍ തന്റെ ബന്ധു വീട് സന്ദര്‍ശിയ്ക്കുന്നതിന് വേണ്ടി ഒരു വര്‍ഷം മുന്‍പ് പ്രതി പെണ്‍കുട്ടിയുടെ നാട്ടിലെത്തിയിരുന്നു. പെണ്‍കുട്ടിയുമായി പരിചയത്തിലായ യുവാവ് പിന്നെ ഇടയ്ക്കിടെ ബന്ധു വീട് സന്ദര്‍ശിയ്ക്കാന്‍ തുടങ്ങി.

കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ പ്രണയത്തിലാണ്. പെണ്‍കുട്ടിയുടെ സമ്മതത്തോടെ ഇയാള്‍ പെണ്‍കുട്ടിയെ പല തവണ പീഡിപ്പിച്ചിട്ടുണ്ട്. വിവാഹം കഴിയ്ക്കാമെന്ന് ഉറപ്പ് നല്‍കിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത്. യുവാവും പെണ്‍കുട്ടിയും തമ്മിലുള്ള ബന്ധം കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിയുന്നത്.

തുടര്‍ന്ന് ഇവര്‍ യുവാവിനെ കാണുകയും വിവാഹകാര്യത്തെപ്പറ്റി അന്വേഷിയ്ക്കുകയും ചെയ്തു. എന്നാല്‍ യുവാവ് ഒഴിഞ്ഞ് മാറുകയും മധുരയിലേയ്ക്കുള്ള വരവ് നിര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ ആഗസ്റ്റ് 31 ന് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് സെപ്റ്റംബര്‍ ഒന്നിന് പ്രതിയെ അറസ്റ്റ് ചെയ്തു.

English summary
A 29-year-old postman was arrested on Sunday morning for allegedly raping a minor girl.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X