കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരപ്പന ജയിലില്‍ നിന്ന് കൊടുംകുറ്റവാളി രക്ഷപ്പെട്ടു

  • By Meera Balan
Google Oneindia Malayalam News

blood knife
ബാംഗ്ലൂര്‍: പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് കൊടും കുറ്റവാളി ജയില്‍ ചാടി. 30 ഓളം കേസുകളില്‍ ഉള്‍പ്പെട്ട ചിത്തരോഗിയാണ് ജയില്‍ ചാടിയത്. ആഗസ്റ്റ് 31 ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ഇയാള്‍ ജയില്‍ ചാടിയത്. എം ശങ്കര്‍ എന്ന ജയ്ശങ്കര്‍ (34) ആണ് തടവ് ചാടിയത്. ഡ്യൂപ്ളിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് അതിവിദഗ്ദമായിട്ടാണ് പ്രതി രക്ഷപ്പെട്ടത്. രാജ്യത്ത് തന്നെ കര്‍ശന സുരക്ഷാ സംവിധാനങ്ങളുള്ള ജയിലാണ് കര്‍ണാടകയിലെ പരപ്പന അഗ്രഹാര ജയില്‍.

ബലാത്സംഗക്കേസുകളും കൊലപാതകങ്ങളും ഉള്‍പ്പെടെ മുപ്പത് കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. മാനസികവിഭ്രാന്തിയുള്ള ഇയാള്‍ കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കര്‍ണാടക , തമിഴ്‌നാട് എന്നിവിടങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അപകടകാരിയായ കുറ്റവാളിയാണ് ഇയാള്‍. അതി വിചിത്രമായ ചിന്തകളും പ്രവൃത്തികളും ചെയ്യുന്ന ഇയാള്‍ പുറത്തിറങ്ങിയതോടെ എന്ത് കുറ്റം കൃത്യത്തിലും ഏര്‍പ്പെടാമെന്ന അവസ്ഥയാണ്.

ജയില്‍ ചാടുന്ന ദിവസം രാത്രി 12.30 വരെ ഇയാള്‍ സഹ തടവ് കാരനോടൊപ്പം സംസാരിച്ചിരുന്നതായി പറയുന്നു. കേസിന്റെ ആവശ്യത്തിനായി സംഭവ ദിവസം ഇയാളെ ടുമ്കൂരില്‍ കൊണ്ട് പോയിരുന്നു. മാനസികരോഗത്തിനുള്ള ചികിത്സ ഇയാള്‍ക്ക് ജയിലില്‍ തന്നെ നല്‍കി വരുന്നുണ്ട്. രാത്രി 2 മണിയ്ക്കും പുലര്‍ച്ചെ നാല് മണിയ്ക്കും ഇടയ്ക്കുള്ള സമയത്തിലാകം പ്രതി രക്ഷപ്പെട്ടതെന്ന് കരുതുന്നു.

20 അടി ഉയരമുള്ള മതില്‍ ചാടിക്കടന്നാണ് പ്രതി രക്ഷപ്പെട്ടത്. കര്‍ണാടകയിലും തമിഴ്‌നാട്ടിലുമാണ് പ്രതി കൂടുതല്‍ കുറ്റങ്ങള്‍ ചെയ്തത്. 2011 ല്‍ ഇയാള്‍ തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ചിത്രദുര്‍ഗയില്‍ ഒരു മാസത്തിനിടെ ഇയാള്‍ എട്ട് പേരെ കൊലപ്പെടുത്തുകയും ആറ് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്ചു. രണ്ട് കേസുകളില്‍ ഇയാള്‍ക്ക് ശിക്ഷ ലഭിച്ചു. മറ്റുള്ള കേസുകളില്‍ വിചാരണ നടക്കുകയാണ്.കുട്ടികളെ സ്ഥിരമായി തട്ടിക്കൊണ്ട് പോവുകയും ബലാത്സംഗം ചെയ്യുകയും ചെയ്യുന്ന യുവാവിനെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

English summary
An alleged psychopath wanted in nearly 30 cases of rape and murder in three states escaped from the high-security Central Jail at Parappana Agrahara here on Saturday night.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X