വാള്‍ കൊണ്ട് കേക്ക്മുറിച്ച ശിവസേനക്കാരന്‍ പിടിയില്

മാരകയായുധങ്ങള്‍ അനാവശ്യമായി കൈശം വച്ചതിനാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്. അംബാഡ് പൊലീസ് 143, 144 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്. പിറന്നാളിനോട് അനുബന്ധിച്ചാണ് പ്രവീണും സുഹത്തുക്കളും കേക്ക് വാള്‍ കൊണ്ട് മുറിച്ചത്. ആയുധ നിയമത്തിന്‍റെ ലംഘനമാണ് പ്രതികള്‍ നടത്തിയത്.
പരാതിയെത്തുടര്‍ന്ന് പ്രതിയ്‌ക്കെതിരെ മാരകായുധം കൈവശം വച്ചതിന് 143, 144 എന്നീ വകുപ്പുകള്‍ പ്രകാരംവും ആയുധ നിയമപ്രകാരവും എടുത്തിട്ടുണ്ട്. ഇത്തരത്തില്‍ ആയുധങ്ങള്‍ ഉപയോഗിച്ച് ആഘോഷം നടത്തിയെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റ് പരിശോധിച്ചാണ് മറ്റ് പ്രതികളെ കണ്ടെത്തിയത്. പ്രവീണിനോടൊപ്പം പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തവരാണ് അറസ്റ്റിലായ മറ്റ് ആറ് പേരും. എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.












Click it and Unblock the Notifications