കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിതുര കേസ്: പ്രതികളെ ഓര്‍മയില്ലെന്ന് യുവതി

Google Oneindia Malayalam News

court
കോട്ടയം: കോളിളക്കം സൃഷ്ടിച്ച വിതുര പീഡനക്കേസിലെ പ്രതികളെ ഓര്‍മയില്ലെന്ന് പീഡനത്തിന് ഇരയായ പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. കേസല്ല, കുടുംബജീവിതമാണ് തനിക്ക് പ്രധാനമെന്ന് യുവതി നേരത്തെ തന്നെ സൂചനകള്‍ നല്‍കിയിരുന്നതാണ്. ഇതിനെ ശരിവെക്കുന്ന തരത്തിലാണ് യുവതിയുടെ മൊഴിയും. കോടതി നിര്‍ദ്ദേശിച്ചിട്ടും ഹാജരാവാതിരുന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം കോടതി തന്നെ പെണ്‍കുട്ടിയെ വിമര്‍ശിച്ചിരുന്നു.

സംഭവം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ പ്രതികളെ ഓര്‍ക്കാന്‍ കഴിയുന്നില്ല എന്നാണ് യുവതി കോടതിയില്‍ പറഞ്ഞത്. കേസ് പരിഗണിക്കുന്ന കോട്ടയത്തെ പ്രത്യേക കോടതിയിലാണ് യുവതി മൊഴി നല്‍കിയത്. അടച്ചിട്ട മുറിയില്‍ രാവിലെ 11 മണിയോടെയാണ് കേസിന്റെ വിസ്താരം ആരംഭിച്ചത്. 23 കേസുകള്‍ വിതുര പീഡനവുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. ഇതില്‍ 14 കേസുകളാണ് കോടതി ഇപ്പോള്‍ പരിഗണിക്കുന്നത്. 9 കേസുകളുടെ വിചാരണ നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. 1995 - 96 ലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. 35 പ്രതികളാണ് കേസില്‍ ഉള്ളത്.

മാധ്യമങ്ങളെ കോടതി നടപടികളില്‍ നിന്നും മാറ്റിനിര്‍ത്തണമെന്ന് കാണിച്ച് യുവതി കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇത് കോടതി അംഗീകരിച്ചില്ല. എന്നാല്‍ യുവതിയുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും സ്വകാര്യവിവരങ്ങള്‍ നല്‍കുന്നതും കോടതി വിലക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ പെണ്‍കുട്ടി കോടതിയില്‍ ഹാജരായിരുന്നില്ല.

അതേസമയം കോടതിയും കേസുമല്ല, തനിക്ക് കുടുംബമാണ് പ്രധാനപ്പെട്ടതെന്ന് യുവതി പലരോടും പറഞ്ഞതായി സൂചനയുണ്ട്. അതേസമയം പ്രതികളും യുവതിയും തമ്മില്‍ ഒത്തുകളിക്കുകയാണ് എന്ന് ആരോപിക്കുന്നവരും ഉണ്ട്. സിനിമാ നടന്‍ ജഗതിയുടെ പേരുമായി ബന്ധപ്പെട്ട് വിതുര കേസ് ഏറെക്കാലം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. കേസില്‍ നിന്നും തന്നെ ഒഴിവാക്കണം എന്ന ജഗതിയുടെ പ്രത്യേക ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു.

English summary
Vithura gang rape case victim said in court that she is not able to recognize the accused. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X