നോക്കിയയെ മൈക്രോസോഫ്റ്റ് വിഴുങ്ങുന്നു
മൊബൈല്‍ ഫോണ്‍ രംഗത്തെ അതികായന്മാരായ നോക്കിയ ഇനി മൈക്രോസോഫ്റ്റിന്റെ കൈകളില്‍. നോക്കിയയുടെ എല്ലാ സാങ്കേതിക വിദ്യകളും ഉത്പന്നങ്ങളും സേവനങ്ങളും മൈക്രോസോഫ്റ്റ് വാങ്ങുകയാണ്.
717 കോടി ഡോളറിനാണ് നോക്കിയയെ മൈക്രോസോഫ്റ്റ് വാങ്ങുന്നത് . ഏതാണ്ട് 47,745 കോടി രൂപക്ക്. അടുത്ത വര്‍ഷം തുടക്കത്തോടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മൊബൈല്‍ ഫോണ്‍ നിര്‍മാണ രംഗത്തെ കുത്തകയായിരുന്നു ഒരു കാലത്ത് നോക്കിയ. എവിടെ തിരിഞ്ഞാലും നോക്കിയ ഫോണുകള്‍ മാത്രം. പക്ഷേ സാങ്കേതികത വികസിച്ചപ്പോള്‍ അതിനൊപ്പം മുന്നേറാന്‍ നോക്കിയ ഫോണുകള്‍ക്ക് കഴിഞ്ഞില്ല. സ്മാര്‍ട്ട് ഫോണുകളുടേയും ആന്‍ഡ്രോയ്ഡ് ഫോണുകളുടേയും വിപണിയില്‍ നോക്കിയയുടെ പരമ്പരാഗത ഫോണുകള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. സാംസങും ആപ്പിളും വിപണി കയ്യടക്കിയപ്പോള്‍ നോക്കിയ ഒരുപാട് പിറകിലേക്ക് പോയി.
സത്യത്തില്‍ വിപണി വിഹിതം നഷ്ടപ്പെട നോക്കിയ രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മൈക്രസോഫ്റ്റിന്റെ ഏറ്റെടുക്കലിനെ കാണുന്നത്. ഏറ്റെടുക്കല്‍ പൂര്‍ണമാകുമ്പോള്‍ നോക്കിയ സിഇഒ സ്റ്റീഫന്‍ എലോപ് മൈക്രോസോഫ്റ്റിന്റെ ജീവനക്കാരനാകും. നോക്കിയയിലെ മുന്‍നിര ജീവനക്കാരെല്ലാം മൈക്രോസോഫ്റ്റിലേക്ക് കുടിയേറും.
മൈക്രോസോഫ്റ്റിലേയും നോക്കിയയിലേയും ഓഹരി ഉടമകള്‍ക്കും, ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഗുണകരമാകുന്നതാണ് പുതിയ നടപടിയെന്ന് മൈക്രോസോഫ്റ്റ് സിഇഒ സ്റ്റീവ് ബാള്‍മര്‍ പറയുന്നു. മൈക്രോസോഫ്റ്റിന്റെ മികച്ച സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരും നോക്കിയിയിലെ മികച്ച പ്രോഡക്ട് എന്‍ജിനീയര്‍മാരും ചേരുമ്പോള്‍ ലോകോത്തര നിലവാരത്തിലുള്ള ഉത്പന്നങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നും ബാള്‍മര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ഒരു വര്‍ഷത്തിനുള്ളില്‍ സ്റ്റീവ് ബാള്‍മര്‍ മൈക്രോസോഫ്റ്റിന്റെ സിഇഒ സ്ഥാനത്ത് നിന്ന് വിരമിക്കും. നിലവില്‍ പ്രവചിക്കപ്പെടുന്ന അടുത്ത മൈക്രോസോഫ്റ്റ് സിഇഒമാരുടെ പട്ടികയിലെ ഏറ്റവും ചൂടേറിയ സാന്നിധ്യമാകും നോക്കിയയുടെ സ്റ്റീഫന്‍ എലോപ്.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications