കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോക്കിയയെ മൈക്രോസോഫ്റ്റ് വിഴുങ്ങുന്നു

  • By Soorya Chandran
Google Oneindia Malayalam News

മൊബൈല്‍ ഫോണ്‍ രംഗത്തെ അതികായന്‍മാരായ നോക്കിയ ഇനി മൈക്രോസോഫ്റ്റിന്റെ കൈകളില്‍. നോക്കിയയുടെ എല്ലാ സാങ്കേതിക വിദ്യകളും ഉത്പന്നങ്ങളും സേവനങ്ങളും മൈക്രോസോഫ്റ്റ് വാങ്ങുകയാണ്.

717 കോടി ഡോളറിനാണ് നോക്കിയയെ മൈക്രോസോഫ്റ്റ് വാങ്ങുന്നത് . ഏതാണ്ട് 47,745 കോടി രൂപക്ക്. അടുത്ത വര്‍ഷം തുടക്കത്തോടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മൊബൈല്‍ ഫോണ്‍ നിര്‍മാണ രംഗത്തെ കുത്തകയായിരുന്നു ഒരു കാലത്ത് നോക്കിയ. എവിടെ തിരിഞ്ഞാലും നോക്കിയ ഫോണുകള്‍ മാത്രം. പക്ഷേ സാങ്കേതികത വികസിച്ചപ്പോള്‍ അതിനൊപ്പം മുന്നേറാന്‍ നോക്കിയ ഫോണുകള്‍ക്ക് കഴിഞ്ഞില്ല. സ്മാര്‍ട്ട് ഫോണുകളുടേയും ആന്‍ഡ്രോയ്ഡ് ഫോണുകളുടേയും വിപണിയില്‍ നോക്കിയയുടെ പരമ്പരാഗത ഫോണുകള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. സാംസങും ആപ്പിളും വിപണി കയ്യടക്കിയപ്പോള്‍ നോക്കിയ ഒരുപാട് പിറകിലേക്ക് പോയി.

സത്യത്തില്‍ വിപണി വിഹിതം നഷ്ടപ്പെട നോക്കിയ രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മൈക്രസോഫ്റ്റിന്റെ ഏറ്റെടുക്കലിനെ കാണുന്നത്. ഏറ്റെടുക്കല്‍ പൂര്‍ണമാകുമ്പോള്‍ നോക്കിയ സിഇഒ സ്റ്റീഫന്‍ എലോപ് മൈക്രോസോഫ്റ്റിന്റെ ജീവനക്കാരനാകും. നോക്കിയയിലെ മുന്‍നിര ജീവനക്കാരെല്ലാം മൈക്രോസോഫ്റ്റിലേക്ക് കുടിയേറും.

മൈക്രോസോഫ്റ്റിലേയും നോക്കിയയിലേയും ഓഹരി ഉടമകള്‍ക്കും, ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഗുണകരമാകുന്നതാണ് പുതിയ നടപടിയെന്ന് മൈക്രോസോഫ്റ്റ് സിഇഒ സ്റ്റീവ് ബാള്‍മര്‍ പറയുന്നു. മൈക്രോസോഫ്റ്റിന്റെ മികച്ച സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരും നോക്കിയിയിലെ മികച്ച പ്രോഡക്ട് എന്‍ജിനീയര്‍മാരും ചേരുമ്പോള്‍ ലോകോത്തര നിലവാരത്തിലുള്ള ഉത്പന്നങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നും ബാള്‍മര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഒരു വര്‍ഷത്തിനുള്ളില്‍ സ്റ്റീവ് ബാള്‍മര്‍ മൈക്രോസോഫ്റ്റിന്റെ സിഇഒ സ്ഥാനത്ത് നിന്ന് വിരമിക്കും. നിലവില്‍ പ്രവചിക്കപ്പെടുന്ന അടുത്ത മൈക്രോസോഫ്റ്റ് സിഇഒമാരുടെ പട്ടികയിലെ ഏറ്റവും ചൂടേറിയ സാന്നിധ്യമാകും നോക്കിയയുടെ സ്റ്റീഫന്‍ എലോപ്.

English summary
Microsoft will be acquiring substantially all of Nokia’s devices and services business for $5 billion. Microsoft will also license Nokia’s patents and mapping assets for another $2.17 billion making the complete deal worth $7.17 billion in cash.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X