Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശാറാം ബാപ്പു 'ക്രിമിനല്‍' ഗുരുവോ?

ഇന്‍ഡോര്‍: പ്രായപൂര്‍ത്തിയാകത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ ആള്‍ദൈവം ആശാറാം ബാപ്പുവിന് രാജ്യത്തുടനീളം 200 ആശ്രമങ്ങളാണുള്ളത്. ശാന്തിയുടെ മന്ത്രങ്ങളും തത്വശാസ്ത്രങ്ങളും പറയുന്ന ഗുരുവിന്റെ ജീവിതമാകട്ടെ കൊലപാതകങ്ങളും, പീഡനങ്ങളും നിറഞ്ഞതാണെന്നാണ് പല വെബ്‌സൈറ്റുകളില്‍ നിന്നും മറ്റ് സ്രോതസുകളില്‍ നിന്നും ലഭിയ്ക്കുന്ന വിവരം. ശാന്ത് ശ്രീ ആശാറാമ്ജി ആശ്രം(Sant Shri Asharamji Ashram)ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ ആശാറാമിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ എത്താം. ആള്‍ദൈവത്തിന്റെ മാഹാത്മ്യങ്ങള്‍ വര്‍ണിയ്ക്കുന്നത് കണ്ടാല്‍ ആരും ആശാറാമിന്റെ ഭക്തരായി മാറും.

എന്നാല്‍ ആശാറാമിന്റെ ക്രിമിനല്‍ പശ്ചാത്തലം വെളിവാക്കുന്നതിന് രാജ്യത്ത് പലയിടത്തായി അദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളും ആരോപണങ്ങളും പരിശോധിച്ചാല്‍ മതി. ശാന്തിയുടെ മന്ത്രങ്ങളെക്കാള്‍ ക്രിമിനല്‍ മന്ത്രങ്ങളും തത്വങ്ങളുമാണ് ഇയാള്‍ പിന്തുടരുന്നതെന്ന് എളുപ്പത്തില്‍ മനസിലാക്കാം

2008 ല്‍ സഹോദരങ്ങളായ രണ്ട് യുവാക്കളുടെ മൃതദേഹം അഴുകിയ നിലയില്‍ ഇയാളുടെ മൊട്ടേര ആശ്രമത്തിന് സമീപം കണ്ടെത്തി. യുവാക്കളെ കൊലപ്പെടുത്തിയതിന് പിന്നില്‍ ആശാറാമണെന്ന് അന്ന് തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 2009 ല്‍ അദ്ദേഹത്തിന്റെ അനുയായിയായ രാജു ചന്ദക് ആള്‍ദൈവം തന്നെ കൊല്ലാന്‍ ശ്രമിയ്ക്കുന്നെന്ന് കാട്ടി പരാതി നല്‍കി. 2011 ല്‍ അഹമ്മദാബാദ് ആശ്രമത്തിന് വേണ്ടി ഭൂമി കൈയ്യേറിയതിന് ഇയാള്‍ക്കെതിരെ കേസുണ്ട്. 2012 ല്‍ ദില്ലി കൂട്ടബലാത്സംഗത്തില്‍ പെണ്‍കുട്ടിയും തെറ്റുകാരിയാണെന്നുള്ള ആശാറാമിന്റെ പരാമര്‍ശം വിവാദമായി. 2013 ഫെബ്രുവരില്‍ ഇയാളുടെ ആശ്രമത്തില്‍ 24 കാരനെ വിഷം ഉള്ളില്‍ ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തി. 2013 ആഗസ്റ്റില്‍ ആശാറാമിന്റെ ആശ്രമത്തിലെ 16 കാരിയായ വിദ്യാര്‍ഥിനിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായും ആരോപണം. ആള്‍ ദൈവത്തിനെതിരെ ആരോപണങ്ങള്‍ ഉണ്ടെങ്കിലും ആശാറാമിന് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിയ്ക്കുന്ന ഭക്തരെ രാജ്യത്തുടനീളം കാണാം.

ദില്ലി

ദില്ലി

ആശാറാമിന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഭക്തര്‍ നടത്തിയ പ്രതിഷേധത്തെ ചെറുക്കാന്‍ റെയില്‍വേ സ്റ്റേഷന് സമീപം പൊലീസിനെ വിന്യസിച്ചപ്പോള്‍

ദില്ലി പ്രതിഷേധം

ദില്ലി പ്രതിഷേധം

ആശാറാമിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ട്രെയിന്‍ തടയാന്‍ എത്തിയ വിശ്വാസികളെ അറസ്റ്റ് ചെയ്ത് നീക്കുന്നു.

മുംബൈ

മുംബൈ

ആശാറാം അനുകൂലികള്‍ മുംബൈയില്‍ ട്രെയില്‍ തടയുന്നു.

അഹമ്മദാബാദ്

അഹമ്മദാബാദ്

ആശാറാമിന്റെ കോലം കത്തിയ്ക്കുന്ന ജനങ്ങള്‍. അഹമ്മദാബാദില്‍ നിന്നുള്ള ദൃശ്യം

പട്‌ന

പട്‌ന

നാഷണല്‍ സ്റ്റുഡന്‍സ് യൂണിയന്‍ ഓഫ് ഇന്ത്യ (NSUI) പ്രവര്‍ത്തകര്‍ ആശാറാമിന്റെ കോലം കത്തിയ്ക്കുന്നു.

ജോധ്പൂര്‍

ജോധ്പൂര്‍

ജോധ്പൂരിലെ ജില്ലാ കോടതിയില്‍ ഹാജാരാക്കിയ ശേഷം ആശാറാമിനെ പുറത്തേയ്ക്ക് കൊണ്ട് വരുന്നു. സെപ്റ്റംബര്‍ ഒന്ന് ഞായറാഴ്ചയാണ് ആശാറാമിനെ കോടതിയില്‍ ഹാജരാക്കിയത്.

ജോധ്പൂര്‍ പ്രതിഷേധം

ജോധ്പൂര്‍ പ്രതിഷേധം

ആര്‍എസി ട്രെയിനിംഗ് സെന്ററിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയ ആശാറാം അനുകൂലികളെ പൊലീസ് തടയുന്നു.

അനുകൂലികളെ തടയുന്നു

അനുകൂലികളെ തടയുന്നു

ജോധ്പൂര്‍ ആര്‍എസി ട്രെയിനിംഗ് സെന്ററില്‍ എത്തിയ പ്രതിഷേധക്കാരെ നീക്കം ചെയ്യാന്‍ ശ്രമിയ്ക്കുന്ന പൊലീസ്. വന്‍ ജനക്കൂട്ടമാണ് സ്ഥലത്ത് തടിച്ച് കൂടിയത്.

ജന്ദര്‍ മന്ദറില്‍

ജന്ദര്‍ മന്ദറില്‍

ആശാറാം ബാപ്പുവിന്റെ അനുയായികള്‍ ദില്ലിയിലെ ജന്ദര്‍ മന്ദറില്‍ പ്രതിഷേധിയ്ക്കുന്നു.

ഭക്തര്‍

ഭക്തര്‍

ജന്ദര്‍ മന്ദറിലെ പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന ഭക്തര്‍

ആശാറാം അറസ്റ്റില്‍

ആശാറാം അറസ്റ്റില്‍

16കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയെത്തുടര്‍ന്ന് ഇന്‍ഡോറിലെ ആശ്രമത്തില്‍ നിന്ന് ആശാറാം ബാപ്പുവിനെ അറസ്റ്റ് ചെയ്തു.

ജോധ്പൂരില്‍

ജോധ്പൂരില്‍

അറസ്റ്റിലായ ആശാറാം ബാപ്പുവിനെ ജോധ്പൂരില്‍ എത്തിച്ചപ്പോള്‍

 ഇന്‍ഡോര്‍

ഇന്‍ഡോര്‍

ശനിയാഴ്ച അര്‍ദ്ധരാത്രിയാണ് ആശാറാം ബാപ്പുവിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിലായ ആശാറാമുമായി പുറത്തേയ്ക്ക് പോകുന്ന പൊലീസ്.

കരി ഓയില്‍ അഭിഷേകം

കരി ഓയില്‍ അഭിഷേകം

ജോധ് പൂരിലെ പല്‍ ഗവോണ്‍ ആശ്രമത്തിന് സമീപം പതിപ്പിച്ചിരുന്ന ആശാറാമിന്റെ ചിത്രത്തെ വികൃതമാക്കുന്ന പ്രതിഷേധകര്‍.

സുരക്ഷ

സുരക്ഷ

ഇന്‍ഡോറില്‍ ആശാറാമിനെ അറസ്റ്റ് ചെയ്യാന്‍ എത്തിയ പൊലീസ് ആശ്രമത്തിന് ചുറ്റും വിന്യസിയ്ക്കപ്പെട്ടിരിയ്ക്കുന്നു.

മകന്റെ വിലാപം

മകന്റെ വിലാപം

ആശാറാം ബാപ്പു അറസ്റ്റിലായതിനെത്തുടര്‍ന്ന് മകന്‍ നാരായണ്‍ സായ് ഇന്‍ഡോറില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിന്റെ ദൃശ്യങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+