Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാന ഇന്ധനവില 75000കടന്നു,യാത്രാനിരക്ക് വര്‍ദ്ധന?

Air India
ദില്ലി: വിമാന യാത്രാ നിരക്കുകള്‍ ഉടന്‍ വര്‍ദ്ധിയ്ക്കാന്‍ സാധ്യത. വിമാന ഇന്ധനത്തിന് വിലകൂടിയതാണ് ആനുപാതികമായി യാത്ര നിരക്കുകള്‍ കൂടുന്ന സാഹചര്യത്തിലേയ്ക്ക് വഴിതെളിച്ചിരിയ്ക്കുന്നത്. ഇന്ധനവില 6.9 ശതമാനം ഉയര്‍ന്ന് എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 75,031 രൂപയിലെത്തി. 2008 ആഗസ്റ്റിലാണ് വിമാനങ്ങള ഇന്ധനത്തിന്റെ വില കുതിച്ച് കയറിയത്. ഒരു കിലോലിറ്റര്‍ ഇന്ധനത്തിന് അന്ന് 71, 028 രൂപയായിരുന്നു.

ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യം ഇടയുന്നത് മൂലം 2013 ല്‍ ഇത് വരെ നാല് തവണയാണ് ഇന്ധന വില കൂടിയത്. ദില്ലിയില്‍ ഒരു കിലോലിറ്റര്‍ ഇന്ധനത്തിന്റെ വില 4,827.94 ആയിരുന്നത് 6.9 ശതമാനം വര്‍ദ്ധിച്ച് 75,031.9 രൂപയായി വര്‍ദ്ധിച്ചുവെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. സെപ്റ്റംബര്‍ ഒന്ന് മുതല്‍ തന്നെ പുതുക്കിയ നിരക്കുകള്‍ നിലവില്‍ വരും. ജൂലൈയിലും ആഗസ്റ്റിലും ഇന്ധന വിലയില്‍ വര്‍ദ്ധനവ് ഉണ്ടായി.

ജൂലൈയില്‍ 5.8 ശതമാനം വര്‍ദ്ധനവും ആഗസ്റ്റില്‍ 6.3 ശതമാനം വര്‍ദ്ധനവുമാണ് ഉണ്ടായത്. ജൂലൈയില്‍ 62,000 ത്തിന് മുകളില്‍ ഇന്ധന വില എത്തിയിരുന്നു. രൂപയുടെ മൂല്യം ഇടിയുന്നത് ക്രൂഡ് ഓയില്‍ ഇറക്കുമതിയെ ബാധിച്ചിട്ടുണ്ടെന്നും അതിനാലണ് വിലക്കൂടുതല്‍ ഉണ്ടായതെന്നുമാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. മുംബൈയില്‍ 72,477.50 ആയിരുന്ന ഇന്ധന വില വര്‍ദ്ധിച്ച് 77632.43 രൂപയിലെത്തി. വിമാനകമ്പനികള്‍ അവരുടെ വരുമാനത്തിന്റെ 40 ശതമാനവും ചെലവാക്കുന്നത് ഇന്ധനത്തിന് വേണ്ടിയാണ്. വില കൂടിയതോടെ യാത്രനിരക്കുകള്‍ കൂട്ടുകയേ തരമുള്ളൂ എന്നാണ് കമ്പനികളുടെ വാദം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+