കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍രാഷ്ട്രപതിയുടെ മകന്റെ മുഖത്തടിച്ചു

  • By Soorya Chandran
Google Oneindia Malayalam News

Rajendea Shekhawat
മുംബൈ: മുന്‍ രാഷ്ട്രപതി പ്രതിഭ പാട്ടീലിന്റെ മകന് പൊതു സ്ഥലത്ത് മര്‍ദ്ദനമേറ്റു. അമരാവതി എംഎല്‍എയായ രാജേന്ദ്ര ഷെഘാവത്തിന് മുഖത്ത് അടിയേറ്റത്. ഒരു പൊതുചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് മര്‍ദ്ദനമേറ്റത്.

രാജ്കമല്‍ ചൗക്കില്‍ നവ് യുഗ് മണ്ഡല്‍ എന്ന സംഘടന നടത്തിയ ദാഹി ഹാന്ദി മത്സരത്തിലെ മുഖ്യാതിഥി ആയിരുന്നു രാജേന്ദ്ര ഷെഘാവത്. അമരാവതി പോലീസ് കമ്മീഷണറും രാജേന്ദ്രക്കൊപ്പം തൊട്ടടുത്ത സീറ്റില്‍ തന്നെ ഉണ്ടായിരുന്നു.

സ്റ്റേജില്‍ നിന്ന് അനുയായികളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഗജാനന്‍ ഉംബക്കര്‍ എന്ന യുവാവ് രാജേന്ദ്രയുടെ ചെകിട്ടത്തടിച്ചത്. സ്‌റ്റേജിലേക്ക് കയറിച്ചെന്നായിരുന്നു ഇയാളുടെ പ്രകടനം. ഒരു തവണയല്ല, രണ്ട് തവണ മാറിമാറി അടിച്ചു. അടികിട്ടിക്കഴിഞ്ഞപ്പോള്‍ മാത്രമാണ് പഴയ പ്രസിഡന്റിന്റെ മകനും അനുയായികള്‍ക്കും കാര്യം മനസ്സിലായത്.

അടികിട്ടിയ രാജേന്ദ്ര ഷെഘാവത് സ്റ്റേജില്‍ കുഴഞ്ഞുവീണു. അപ്പോഴേക്കും രോഷാകുലാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗജാനന്‍ ഉംബര്‍ക്കറെ കൈകാര്യം ചെയ്തു തുടങ്ങിയിരുന്നു. ഉടന്‍ തന്നെ പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു. തൊട്ടുത്തുണ്ടായിട്ടും പോലീസ് കമ്മീഷണര്‍ എംഎല്‍എയെ തല്ലാന്‍ വന്ന അക്രമിയെ തടഞ്ഞില്ലെന്ന് പറഞ്ഞ് ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കമ്മീഷണര്‍ക്കെതിരെയും തിരിഞ്ഞു.

അടികിട്ടിയ ഉടന്‍ തന്നെ രാജേന്ദ്ര ഷെഖാവത്തിനെ വൈദ്യ പരിശോധനക്ക് വിധേയനാക്കി. മുഖത്ത് അല്‍പം നീരുണ്ടെന്നതൊഴിച്ചാല്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. തന്റെ ഇടത് കവിളില്‍ മാത്രമാണ് അടികിട്ടിയതെന്ന് രാജേന്ദ്ര പറയുന്നുണ്ടെങ്കിലും കണ്ട് നിന്ന് മറ്റ് കോണ്‍ഗ്രസ്സുകാര്‍ അത് അംഗീകരിക്കാന്‍ തയ്യാറല്ല. രണ്ട് കവിളിലും അടി കിട്ടിയിട്ടുണ്ടെന്നാണ് അവരുടെ പക്ഷം.

ഷെഖാവത്ത് കുടുബം നടത്തുന്ന ഫാര്‍മസി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു ഗജാനന ഉംബര്‍ക്കര്‍. എട്ട് വര്‍ഷം കൊണ്ടാണ് തന്റെ ഫാര്‍മസി കോഴ്‌സ് കഴിഞ്ഞതെന്നും കോളേജ് അധികൃതര്‍ തന്നെ അനാവശ്യമായി തോല്‍പിച്ചെന്നും പറഞ്ഞാണ് ഉംബര്‍ക്കര്‍ ഷെഖാവതിനെ ആക്രമിച്ചതെന്ന് പോലീസ് പറയുന്നു.

English summary
Rajendra Shekhawat, the son of former President Pratibha Patil, was slapped at a public function by an angry man.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X