കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി ഗോള്‍ഫ് ക്ലബ്: വാടക ചില്ലറ, മൂല്യം കോടികള്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഗോള്‍ഫ് കോളബ്ബുകള്‍ എല്ലാ നാടുകളിലും വിവാദം ഉണ്ടാക്കാന്‍ വേണ്ടി നിര്‍മിച്ചവയാണോ എന്ന് സംശയം തോന്നും. കുറേ കാലം വിവാദങ്ങളില്‍ കുടുങ്ങിക്കിടന്ന കേരളത്തിലെ ഗോള്‍ഫ് ക്ലബ്ബിന് പുറമേ ദില്ലി ഗോള്‍ഫ് ക്ലബ്ബും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്.

ദില്ലി ഗോള്‍ഫ് ക്ലബ്ബ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന വിവരാവകാശ കമ്മീഷണറുടെ ഉത്തരവാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഇളവ് പറ്റി പ്രവര്‍ത്തിക്കുന്ന ഗോള്‍ഫ് ക്ലബ്ബിന് വിവരാവകാശ നിയമത്തില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാനാവില്ലെന്നും വിവരാവകാശ കമ്മീഷണര്‍ അറിയിച്ചു.

വര്‍ഷം 5.82 ലക്ഷം രൂപയാണ് ദില്ലി ഗോള്‍ഫ് ക്ലബ്ബ് സര്‍ക്കാരിലേക്ക് പാട്ടത്തുകയായി നല്‍കുന്നത്. ദില്ലിയിലെ 'എ ക്ലാസ്സ്' പ്രദേശങ്ങളില്‍ സര്‍ക്കാരിന്റെ കണക്കനുസരിച്ച് ചതുരശ്ര മീറ്ററിന് 6.45 ലക്ഷം ആണ് വില. അത്തരം സ്ഥലത്ത് ഗോള്‍ഫ് ക്ലബ്ബിന് 179 ഏക്കറുണ്ട്. വാടക കൊടുക്കുന്നത് ഒരു ചതുരശ്രമീറ്ററിന്റെ വിലയേക്കാള്‍ കുറവും.

Delhi Golf Club

ഈ സാഹചര്യങ്ങള്‍ പരിഗണിച്ച് വിവരാവകാശ കമ്മീഷണര്‍ എംഎല്‍ ശര്‍മ വലിയ ആരോപണമാണ് ഗോള്‍ഫ് ക്ലബ്ബിനെതിരെ ഉന്നയിച്ചിരിക്കുന്നത്. ചില്ലറപ്പണം മാത്രം കൊടുത്ത് 46,722 കോടി രൂപ വിലവരുന്ന ഭൂമി ഗോള്‍ ക്ലബ്ബ് കയ്യടക്കിവച്ചിരിക്കുകയാണെന്നാണ് വിവരാവകാശ കമ്മീഷണര്‍ കണ്ടെത്തിയിരിക്കുന്നത്.

തങ്ങള്‍ ഒരു സ്വകാര്യ കമ്പനിയാണെന്നും വിവരാവകാശ നിയമത്തിന്റെ കീഴില്‍ വരില്ല എന്നുമായിരുന്നു ഗോള്‍ഫ് ക്ലബ്ബിന്റെ വാദം. സര്‍ക്കാരിന്റെ സഹായം പറ്റി പ്രവര്‍ത്തിക്കുന്ന സ്ഥാപങ്ങള്‍ക്ക് അങ്ങനെ ഇളവ് നല്‍കാനാവില്ലെന്ന് കമ്മീഷനും ഉറപ്പിച്ച് പറയുന്നു.

സുഭാഷ് അഗര്‍വാള്‍ എന്ന വിവരാവകാശ പ്രവര്‍ത്തകന്‍ ഗോള്‍ഫ് ക്ലബ്ബിന് വിവരാവകാശനിയമ പ്രകാരം നല്‍കിയ അപേക്ഷ തള്ളിയപ്പോഴാണ് അദ്ദേഹം കമ്മീഷനെ സമീപിച്ചത്. ദില്ലി ഗോള്‍ഫ് ക്ലബ്ബിന്റെ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നോമിനികള്‍ ഉണ്ടെന്നും, പല മന്ത്രാലങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും ക്ലബ്ബില്‍ പ്രതിനിധികളികള്‍ ഉണ്ടെന്നും സുഭാഷ് അഗര്‍വാള്‍ വ്യക്തമാക്കി.

ഒടുവില്‍ ഗോള്‍ഫ് ക്ലബ്ബില്‍ ഒരു പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറെ നിയമിക്കണമെന്ന് വിവരാവകാശ കമ്മീഷണര്‍ ഉത്തരവിട്ടു. ഒരു അപ്പലേറ്റ് അതോറിറ്റിയേയും നിയോഗിക്കണം. ഉത്തരവ് കൈപ്പറ്റി ആറ് ആഴ്ചകള്‍ക്കുള്ളില്‍ ഇക്കാര്യങ്ങള്‍ നടപ്പിലാക്കണമെന്നാണ് അന്ത്യശാസനം.

ദില്ലിയിലെ ഏറ്റവും വിലപിടിപ്പുള്ള കാര്യങ്ങളില്‍ ഒന്നാണ് ദില്ലി ഗോള്‍ഫ് ക്ലബ്ബിലെ മെമ്പര്‍ഷിപ്പ്. ഇപ്പോള്‍ നിങ്ങള്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ തന്നെയും ഒരു മുപ്പത് കൊല്ലം കഴിഞ്ഞാലെ പരിഗണിക്കുകപോലുമുള്ളൂ.

English summary
The Central Information Commission has ruled the upmarket Delhi Golf Club to be a "public authority'' under the RTI Act, and thus answerable to members of the public.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X