• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സന്യാസിമാര്‍ സ്ത്രീകളോട് അകലം പാലിക്കമെന്ന് ബാബ

ഹരിദ്വാര്‍: അമ്മയും പെങ്ങളും അടക്കമുള്ള സ്ത്രീകളോട് അകലം പാലിക്കുന്നതാണ് സന്യാസിമാര്‍ക്ക് നല്ലതെന്ന് യോഗ ഗുരു ബാബ രാംദേവ്. പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വിവാദ സന്യാസി ആശാറാം ബാപ്പുവിനെ കൊള്ളിച്ചാണ് ബാബ രാംദേവിന്റെ പരാമര്‍ശം.

സന്യാസികള്‍ സ്ത്രീകളോട് അടുത്ത് ഇടപഴകരുതെന്ന് വേദഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. ഇത് തെറ്റിക്കുന്നവര്‍ കുഴപ്പങ്ങളില്‍ ചെന്നു ചാടും എന്നുറപ്പാണ്. അടുപ്പമില്ലാത്തവരോട് മാത്രമല്ല അമ്മയായാലും സഹോദരിയായാലും മറ്റ് അടുത്ത ബന്ധുക്കളായാലും സ്ത്രീകളോട് അധികം അടുപ്പം സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്.

ഇത്തരം ചിട്ടകള്‍ തെറ്റിച്ചവര്‍ കുഴപ്പങ്ങളില്‍ ചെന്നുചാടിയിട്ടുണ്ട്. ചിലര്‍ ഭാവിയില്‍ കുഴപ്പങ്ങളില്‍ ചെന്നെത്തും - യോഗ ഗുരു മുന്നറിയിപ്പ് നല്‍കി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിന് ഏര്‍പ്പെട്ടു എന്ന കുറ്റത്തിന് പോലീസ് കസ്റ്റഡിയിലാണ് സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ആശാറാം ബാപ്പു ഇപ്പോള്‍.

72 കാരനായ ബാപ്പുവിന് സ്ത്രീകളുമായി ബന്ധപ്പെടാനുള്ള കഴിവുണ്ട് എന്ന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. മാത്രമല്ല ചെറുപ്പക്കാരികളായ നിരവധി പെണ്‍കുട്ടികളുമായി ബാപ്പു ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കണ്ടിട്ടുണ്ട് എന്ന് വെളിപ്പെടുത്തി ഇയാളുടെ അടുത്ത അനുയായി രംഗത്തുവന്നിട്ടുണ്ട്.

സ്ത്രീകളോട് അകലം പാലിച്ച് വിവാദങ്ങളെ അകറ്റിനിര്‍ത്താന്‍ ഉപദേശിക്കുന്ന ബാബ രാംദേവ് നിരവധി വിവാദങ്ങള്‍ക്ക് തലവെച്ചു കൊടുത്തിട്ടുണ്ട് എന്നതാണ് രസകരമായ വേറൊരു കാര്യം.

English summary
Saints and holy men in the country are taking extra precautions now after Asaram Bapu landed himself in a sexual abuse case, where he allegedly raped a 16-year old girl, and are avoiding any interaction with the fairer sex.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more