ദില്ലി; പൊലീസ് വേഷത്തില്‍ കള്ളന്‍മാര്‍ വിലസുന്നു

അശോക റോഡിലെത്തിയ യുവതിയോട് ഈ വഴി സുരക്ഷിതമല്ലെന്നും കള്ളന്‍മാരുള്ള പ്രദേശമാണന്നും രണ്ട് പൊലീസുകാര്‍ പറഞ്ഞു. ആഭരണങ്ങള്‍ അഴിച്ച് നല്‍കാനും ഇവര്‍ ആവശ്യപ്പെട്ടു.പോലീസിന്റെ വാക്ക് കേട്ട യുവതി സ്വര്‍ണവളകളും, മാലയും പൊലീസുകാര്‍ക്ക് നല്‍കി. പൊലീസുകാര്‍ അത് പ്ളാസ്റ്റിക് കവറിലാക്കി യുവതിയ്ക്ക് തിരികെ നല്‍കുകയും ചെയ്തു. ഇനി ഈ റോഡിലൂടെ ആഭരണങ്ങള്‍ അണിഞ്ഞ് നടക്കരുതെന്നൊരു ഉപദേശവും യുവതിയ്ക്ക് പൊലീസുകാര്‍ നല്‍കി.
പൊലീസുകാരുടെ സ്‌നേഹത്തെ മനസ്സില്‍ പ്രകീര്‍ത്തിച്ച് മുന്നോട്ട് നടന്ന യുവതി പെട്ടന്ന് പൊലീസുകാര്‍ നല്‍കിയ പ്ളാസ്റ്റിക് കവര്‍ ബാഗില്‍ നിന്നും പുറത്തെടുത്തു. കവര്‍ തുറന്ന് നോക്കിയ സ്ത്രീ ഞെട്ടിപ്പോയി. അത് ഒരു കാലി കവര്‍ ആയിരുന്നു. നോക്കുമ്പോഴതാ രണ്ട് പൊലീസുകാരും ബൈക്കില്‍ കയറി പോകുന്നു. അബദ്ധം മനസിലായ യുവതി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസില്‍ പരാതി നല്‍കി. പൊലീസ് വേഷത്തില്‍ ഇത്തരം മോഷണങ്ങള്‍ നടത്തുന്നവര്‍ ദില്ലിയില്‍ പലയിടങ്ങളിലും ഉണ്ടെന്ന് പൊലീസുകാര്‍ പറഞ്ഞു.












Click it and Unblock the Notifications