സരിത മൊഴിയെഴുതിയത് പോലീസ് കസ്റ്റഡിയില്‍
പത്തനംതിട്ട: ജയിലില്‍വെച്ചാണ് സരിത എസ് നായരുടെ മൊഴി രേഖപ്പെടുത്തിയത് എന്ന പോലീസ് വാദം കള്ളത്തരമെന്ന് തെളിയുന്നു. സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ തന്റെ 21 പേജുള്ള മൊഴി രേഖപ്പെടുത്തിയത് പോലീസ് കസ്റ്റഡിയില്‍ കഴിയുമ്പോഴാണെന്ന് പത്തനംതിട്ട ജയില്‍ സൂപ്രണ്ട് വെളിപ്പെടുത്തിയതോടെയാണിത്. വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയ്ക്ക് മറുപടിയായാണ് ജയില്‍ സൂപ്രണ്ട് വിവരങ്ങള്‍ പുറത്തുവിട്ടത്.
ജയിലില്‍ സരിതയ്ക്ക് എഴുതാന്‍ വേണ്ടി പേനയും പേപ്പറും നല്‍കിയിട്ടില്ല. പെരുമ്പാവൂര്‍ ഡി വൈ എസ് പിയുടെ സാന്നിധ്യത്തിലാണ് സരിത എസ് നായര്‍ തന്റെ കുറിപ്പ് രേഖപ്പെടുത്തിയത്. എറണാകുളത്തെ കോടതിയില്‍ നിന്നും ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സരിതയെ പത്തനംതിട്ടയിലെ ജയിലില്‍ എത്തിച്ചത്. ജയിലിലേക്ക് വരുമ്പോള്‍ സരിതയുടെ കയ്യില്‍ എഴുതിത്തയ്യാറാക്കിയ കുറിപ്പ് ഉണ്ടായിരുന്നു.

സരിതയുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണന് അന്ന് തന്നെ ജയിലില്‍ എത്തി സരിതയുടെ മൊഴി കണ്ടിരുന്നു. ഇതിന് ശേഷമാണ് 21 പേജുള്ള മൊഴിയില്‍ സരിത പല ഉന്നതരുടെ പേരുകളും പരാമര്‍ശിച്ചിട്ടുണ്ട് എന്ന് ഫെനി ബാലകൃഷ്ണന് പറഞ്ഞത്. എന്നാല്‍ സരിത എഴുതിത്തയ്യാറാക്കിയ 21 പേജ മൊഴി വാങ്ങാന്‍ അഡീഷണല്‍ ചീഫ് മജിസ്ട്രേറ്റ് എന്‍ വി രാജു തയ്യാറായിരുന്നില്ല.
മൂന്നര പേജുള്ള മൊഴിയാണ് സരിത നായര്‍ പിന്നീട് കോടതിയില്‍ സമര്‍പ്പിച്ചത്. സരിത എസ് നായരുടെ മൊഴി തിരുത്തിയതില്‍ പോലീസ് ഉള്‍പ്പെടെയുള്ള ഉന്നതര്‍ക്ക് പങ്കുണ്ട് എന്ന ആരോപണങ്ങള്‍ തെളിയിക്കുന്നതാണ് വിവരാവകാശ നിയമപ്രകാരം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം. കേസുമായി ബന്ധപ്പെട്ട് തനിക്ക് ചിലത് പറയാനുണ്ട് എന്ന് സരിത എസ് നായര്‍ തന്നെയാണ് കോടതിയെ അറിയിച്ചത്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications