കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് എസ്ഡിപിഐ ഹര്‍ത്താല്‍

Google Oneindia Malayalam News

തിരൂര്‍: മലപ്പുറം ജില്ല വിഭജിക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്ഡിപിഐ) ചൊവ്വാഴ്ച ഹര്‍ത്താല്‍ നടത്തും. തിരൂര്‍ കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്നാണ് സംഘടനയുടെ ആവശ്യം. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുമണി വരെയാണ് സമരം. പാല്‍, പത്രം, ആശുപത്രി, വിവാഹം, എയര്‍പോര്‍ട്ട് എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

മലപ്പുറത്ത് നടക്കുന്ന ഹര്‍ത്താല്‍ ഫലത്തില്‍ പാലക്കാട്, കോഴിക്കോട്, തൃശൂര്‍ എ്ന്നീ ജില്ലകളിലും പ്രതിഫലിക്കും. ദീര്‍ഘദുര ബസ്സുകളെല്ലാം സര്‍വീസ് നിര്‍ത്തുന്നത് ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്നുറപ്പാണ്.

SDPI Malappuram Harthal

വിഭജനകാര്യത്തില്‍ കോണ്‍ഗ്രസും മുസ്ലീം ലീഗും മൗനം പാലിക്കുകയാണ്. മുസ്ലീം ഭൂരിപക്ഷമുള്ള മലപ്പുറത്ത് കൂടുതല്‍ വേരോട്ടം ലഭിക്കാനുള്ള എസ്ഡിപിഐയുടെ രാഷ്ട്രീയതന്ത്രമാണ് പുതിയ ജില്ലാ വാദമെന്ന നിലപാടാണ് ബിജെപിക്കും സിപിഎമ്മിനുമുള്ളത്. വര്‍ഗ്ഗീയമായി ചേരിത്തിരിവുണ്ടാക്കുന്നതിന് മാത്രമാണ് വിഭജനവാദവുമായി സംഘടന രംഗത്തിറങ്ങിയിട്ടുള്ളത്.

ഈ ഹര്‍ത്താല്‍ കൊണ്ടൊന്നും പുതിയ ജില്ല ഉണ്ടാകില്ലെന്നാണ് ഇവരുടെ വാദം. കാരണം പുതിയ ജില്ലയുണ്ടാക്കുന്നതിനുവേണ്ടി സാമ്പത്തിക ബാധ്യത താങ്ങാന്‍ കഴിയുന്ന അവസ്ഥയിലല്ല സംസ്ഥാനം ഇപ്പോള്‍. കൂടാതെ മലപ്പുറത്തെ രണ്ടായി വിഭജിച്ചാല്‍ ഇത്തരത്തിലുള്ള വിഭജനപ്രക്ഷോഭങ്ങള്‍ ഇനിയും ഉണ്ടാകുമെന്ന് സര്‍ക്കാര്‍ ആശങ്കപ്പെടുന്നു. വടകര കേന്ദ്രമായി പുതിയ ജില്ല വേണമെന്ന വാദവും ഇതിന് ഉദാഹരണമാണ്.

എസ്ഡിപിഐ അംഗങ്ങളില്‍ ഭൂരിഭാഗവും പഴയ എന്‍ഡിഎഫ് പ്രവര്‍ത്തകരാണുള്ളത്. കൈവെട്ടു കേസിലടക്കം ഉള്‍പ്പെട്ടിട്ടുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയമുഖമാണ് എസ്ഡിപിഐ എന്നു വേണമെങ്കില്‍ പറയാം. അതുകൊണ്ട് ഹര്‍ത്താലിനോടനുബന്ധിച്ച് വന്‍ സുരക്ഷാക്രമീകരണങ്ങളാണ് പോലിസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മലബാര്‍ ആസ്ഥാനമായി പുതിയ സംസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ട യൂത്ത് ലീഗ് നേതാവിന്റെ പ്രസ്താവനയും ഏറെ വിവാദമുയര്‍ത്തിയിരുന്നു.

English summary
Social Democratic Party of India (SDPI) has called for a dawn-to-dusk hartal in Malappuram district on Tuesday demanding the bifurcation of the district.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X