• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ബാപ്പുവിന് ജയിലില്‍ കുളിക്കാന്‍ ഗംഗാജലം

ജോധ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ജയിലില്‍ കിടക്കുമ്പോഴും സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പുവിന് കുളിക്കാന്‍ ഗംഗാജലം തന്നെ വേണം. ജയിലിലെ പ്രഭാത ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കാതിരുന്ന ബാപ്പുവിന് വേണ്ടി ജയില്‍ അധികൃതര്‍ വീട്ടില്‍ പോയി ഭക്ഷണം ഉണ്ടാക്കിക്കൊടുത്തതായും റിപ്പോര്‍ട്ടുണ്ട്.

രാത്രി കൊതുക് കടിക്കുന്നു എന്ന് പരാതിപ്പെട്ട ബാപ്പു ജയിലിലെ സെല്ലില്‍ നിന്നും പുറത്ത് വന്ന് ഡിസ്‌പെന്‍സറിയിലാണത്രെ കിടന്നത്. ആറ് മണിക്ക് എഴുന്നേറ്റ് കുളിക്കാന്‍ ഗംഗാജലം വേണമെന്ന് ആവശ്യപ്പെട്ട ആശാറാം ബാപ്പുവിന് ജയില്‍ അധികൃതര്‍ ബക്കറ്റില്‍ അതും കൊണ്ടുകൊടുത്തു.

തന്നെക്കുറിച്ച് പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ വായിച്ച് ഇയാള്‍ ദേഷ്യപ്പെട്ടു. പത്രക്കാരെ കുറേനേരം ചീത്ത പറഞ്ഞാണ് ആശാറാം ബാപ്പു ദേഷ്യം തീര്‍ത്തത്. പ്രഭാതഭക്ഷണത്തിന് ചപ്പാത്തിയും കടലയും ചായയും കൊടുത്തപ്പോഴാണ് ഇതൊന്നും തനിക്ക് വേണ്ടെന്ന് ഇയാള്‍ പറഞ്ഞത്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം തന്നെ വേണമെന്ന ആവശ്യം പരിഗണിച്ച് ജയില്‍ ഉദ്യോഗസ്ഥര്‍ വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടുവന്നാണ് ഇയാള്‍ക്ക് കൊടുത്തത്.

ഉച്ചയ്ക്ക് ഊണ് കഴിക്കാന്‍ വിസമ്മതിച്ച ആശാറാ ബാപ്പു ഉണങ്ങിയ പഴങ്ങളും മാതളവും കഴിച്ച് വിശപ്പടക്കി. എന്നാല്‍ ആശാറാം ബാപ്പുവിന് ജയിലില്‍ വി ഐ പി പരിഗണന നല്‍കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ജയില്‍ അധികൃതര്‍ നിഷേധിച്ചു. ജയിലിന് പുറത്ത് ബഹളമുണ്ടാക്കിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരാണ് ജയിലില്‍ ബാപ്പുവിനെ സഹായിക്കുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്.

English summary
Report says that Asaram Bapu is getting VIP treatment in jail. Asaram gets Ganga water for bathing and home made food prepared by jail officials.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more