സ്ത്രീധനപീഡനം; ഗര്‍ഭിണി തൂങ്ങിമരിച്ചു

വീട്ടുകാരോട് പണം വാങ്ങി വരാന്‍ ആവശ്യപ്പെട്ട് ഭര്‍ത്താവ് പരിവേന്ദന്‍ സത്യഭാമയെ നിരന്തരം ഉപദ്രവവിക്കുമായിരുന്നത്രെ. സാലിഗ്രാമത്തുള്ള ഒരു ഫര്‍ണിച്ചര്‍ കടയിലെ ജോലിക്കാരനാണ് 32 കാരനായ പരിവേന്ദന്‍. സ്വന്തമായി ഒരു ഫര്‍ണിച്ചര്‍ കട തുടങ്ങാന്‍ വേണ്ടിയാണ് ഇയാള്‍ സത്യഭാമയുടെ വീട്ടുകാരോട് പണം ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ സത്യഭാമയുടെ അച്ഛന്‍ പരിവേന്ദന് പണം നല്‍കാന്‍ തയ്യാറായിരുന്നില്ല. ആവശ്യത്തിന് പണം താന്‍ ഇപ്പോള്‍തന്നെ ചെലവഴിച്ചു എന്നും ഇനിയും പണം തരാനാകില്ല എന്നുമായിരുന്നു സത്യഭാമയുടെ അച്ഛന്റെ മറുപടി. ഇക്കാര്യം പറഞ്ഞ് കലഹിച്ച് പരിവേന്ദന്‍ തിങ്കളാഴ്ച വീട്ടില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു.
ഇതേത്തുടര്‍ന്നാണ് സത്യഭാമ കിടപ്പുമുറിയിലെ സീലിംഗ് ഫാനില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തത്. സത്യഭാമ ആത്മഹത്യ ചെയ്തത് അയല്‍ക്കാരാണ് ആദ്യം കണ്ടത്. റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒരു വര്‍ഷം മുന്‍പാണ് ഇവര്‍ വിവാഹിതരായത്. പണത്തിന്റെ കാര്യം പറഞ്ഞ് സത്യഭാമയും പരിവേന്ദനും നിരന്തരം വഴക്കിടാറുണ്ടായിരുന്നു എന്ന് അയല്‍ക്കാര്‍ പറഞ്ഞു.












Click it and Unblock the Notifications