കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌പൈസ് ജെറ്റ് വിമാനയാത്രാനിരക്ക് കൂട്ടി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: വിമാന ഇന്ധനവില കുത്തനെ ഉയര്‍ന്നതോടെ വിമാനയാത്രാനിരക്കുകളും കൂടുന്നു. സ്‌പൈസ് ജെറ്റ് അവരുടെ യാത്രാനിരക്ക് 25 ശതമാനമാണ് ഒറ്റയടിക്ക് കൂട്ടിയത്. മറ്റ് വിമാന കമ്പനികള്‍ക്കും നിരക്ക് കൂട്ടാതെ നിവൃത്തിയില്ലാത്ത അവസ്ഥയാണ്.

എയര്‍ ഇന്ത്യയും ജെറ്റ് എയര്‍വേയ്‌സും ഉടന്‍ തന്നെ യാത്രാനിരക്കുകള്‍ കൂട്ടിയേക്കും. സ്‌പൈസ് ജെറ്റില്‍ മുന്‍കൂര്‍ ബുക്കിങ്ങിനും സ്‌പോട്ട് ബുക്കിങ്ങിനും നിരക്ക് കൂട്ടിയിട്ടുണ്ട്. വിമാനടിക്കറ്റ് മുന്‍കൂര്‍ ബുക്ക് ചെയ്ത് കുറഞ്ഞ ചെലവില്‍ അവധിക്കാല യാത്ര നടത്താമെന്ന പ്രതീക്ഷയും ഇനി വേണ്ട എന്നര്‍ത്ഥം.

SpiceJet

എന്നാല്‍ വിമാന ടിക്കറ്റ് നിരക്കില്‍ 10 ശതമാനം മുതല്‍ 15 ശതമാനം വരെ മാത്രമേ വര്‍ദ്ധനയുണ്ടാകൂ എന്നാണ് ട്രാവല്‍ ഏജന്‍സികളുടെ ഫെഡറേഷന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ഈ പ്രതീക്ഷയെക്കൂടി തകിടം മറിച്ചാണ് സ്‌പേസ് ജെറ്റ് 25 ശതമാനം നിരക്ക് കൂട്ടിയത്.

മുംബൈയില്‍ നിന്ന് ദില്ലിയിലേക്കുള്ള സ്‌പോട്ട് ബുക്കിങ് നിരക്ക് ആദ്യം 6000 മതല്‍ 7000 രൂപ വരെ ആയിരുന്നു. ഇത് ഒറ്റയടിക്ക് 10000 രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്. 2013 സെപ്റ്റംബര്‍4 ന് എയര്‍ ഇന്ത്യയും നിരക്ക് കൂട്ടുമെന്നാണ് അറിയുന്നത്.

വിമാന ഇന്ധനത്തിന്റെ വില പൊതുമേഖല എണ്ണക്കമ്പനികള്‍ കുത്തനെ കൂട്ടിയതാണ് പ്രശ്‌നമായത്. ഒറ്റയടിക്ക് ഏഴ് ശതമാനമാണ് വിലകൂട്ടിയത്. സെപ്റ്റംബര്‍ 1 മുതല്‍ വില കിലോലിറ്ററിന് 75,031 രൂപയാക്കി ഉയര്‍ത്തി. ഇത് വിമാനക്കമ്പനികള്‍ക്ക് താങ്ങാവുന്നതിലും അധികമാണെന്നാണ് അവരുടെ പക്ഷം.

എന്തായാലും യാത്രാനിരക്കിലെ വര്‍ദ്ധന വ്യോമയാന മന്ത്രാലയത്തേയും ആശങ്കയിലാക്കിയിട്ടുണ്ട്. വിമാന ഇന്ധനത്തിന്റെ നികുതി കുറക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന വ്യോമയാനമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു.

English summary
Airlines have started raising air fares by anywhere up to 30% with immediate effect following the massive increase in price of jet fuel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X