Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളത്തിനും എടിഎം; ഒരു രൂപയ്ക്ക് 10 ലിറ്റര്‍

water atm
ബാംഗ്ലൂര്‍: ഒരു രൂപയ്ക്ക് പത്ത് ലിറ്റര്‍ ശുദ്ധജലം. അതും മഹാനഗരമായ ബാംഗ്ലൂരില്‍. രൂപയുടെ വില ഇടിയുകയും വെള്ളത്തിന്റെ വില കൂടുകയും ചെയ്യുന്ന ഇക്കാലത്ത്. വിശ്വാസം വരുന്നില്ല അല്ലേ. സംഭവം സത്യമാണ്. ബാംഗ്ലൂരിലെ കനകപുരയില്‍ പ്രവര്‍ത്തിക്കുന്ന വാട്ടര്‍ എ ടി എമ്മിലാണ് ഒരു രൂപ നാണയമിട്ടാല്‍ പത്ത് ലിറ്റര്‍ വെള്ളം കിട്ടുന്ന ഈ സംവിധാനമുള്ളത്.

കനകപുര മണ്ഡലത്തില്‍ ഇതുപോലുള്ള 33 വാട്ടര്‍ എ ടി എമ്മുകളാണ് പ്രവര്‍ത്തിക്കുന്നത്. ഓരോന്നിനും ചെലവ് 12 ലക്ഷം മുതല്‍ 13 ലക്ഷം വരെ. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും മിനറല്‍വാട്ടര്‍ കുടിക്കുമ്പോള്‍ തങ്ങള്‍ മാത്രമെന്തിന് അഴുക്കുവെള്ളം കുടിച്ച് ജീവിക്കണം എന്ന് നാട്ടുകാര്‍ ചിന്തിച്ചാല്‍ കുറ്റം പറയാന്‍ കഴിയുമോ? അതുകൊണ്ടാണ് ഇത്തരത്തിലുള്ള പദ്ധതി ആരംഭിച്ചത് എന്ന് സ്ഥലം എം എല്‍ എ ശിവകുമാര്‍ പറഞ്ഞു.

ബാംഗ്ലൂര്‍ റൂറലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുരേഷിന്റെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഈ വെള്ളം ബൂത്തുകള്‍. ജനതാദള്‍ നേതാവ് എച്ച് ഡി കുമാരസ്വാമിയുടെ മണ്ഡലമായിരുന്നു മുന്‍പ് ഇത്. കുമാരസ്വാമിയുടെ ഭാര്യ ണനിതാ കുമാരസ്വാമിയെ തോല്‍പ്പിച്ചാണ് സുരേഷ് ഇവിടെ വിജയിച്ചത്. ഇത്തരം ജനകീയ പരിപാടികളിലൂടെ വോട്ട് ബാങ്ക് വനിലനിര്‍ത്താമെന്നാണ് എം എല്‍ എ - എം പി സഹോദരന്മാരുടെ കണക്കുകൂട്ടല്‍.

എന്തായാലും നല്ല ഗുണനിലവാരമുള്ള വെളളമാണ് കിട്ടുന്നത് എന്നാണ് നാട്ടുകാരുടെ അഭിപ്രായം. നേരത്തെ ഇവിടങ്ങളില്‍ കുഴല്‍ക്കിണറിലെ വെളളമാണ് ഉപയോഗിച്ചിരുന്നത്. അതിനെക്കാളും എത്രയോ നല്ലതാണ് വാട്ടര്‍ എ ടി എമ്മിലെ വെളളം. അഞ്ചുപേരുടെ ഒരു കുടുംബത്തിന് ഒരു ദിവസത്തേക്ക് കുടിക്കാനും പാചകം ചെയ്യാനുമായി 20 ലിറ്റര്‍ വെളളം മതിയാകും. എന്ന് വെച്ചാല്‍ രണ്ട് രൂപ - കനകപുരയിലെ വീട്ടമ്മയായ ജയാമ്മ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+