ട്രൈനി പെണ്‍കുട്ടിയുടെ മരണം;10 പേര് അറസ്റ്റില്‍

ബഹുരാഷ്ട്ര കമ്പനിയില്‍ ട്രൈനിയായിരുന്ന പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പോലീസ് 10 പേരെ അറസ്റ്റ് ചെയ്തു. കമ്പനിയിലെ ജീവനക്കാരായ 10 ചെറുപ്പക്കാരാണ് അറസ്റ്റിലായത്.
19 വയസ്സുള്ള പ്രണാലി രഹാനെ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച പെണ്‍കുട്ടി കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിക്കാനും ശ്രമിച്ചു. രക്ഷിതാക്കള്‍ കണ്ടെത്തി ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ 2013 സെപ്റ്റംബര്‍ 4 ന് ആശുപത്രിയില്‍ വച്ച് മരിച്ചു.
പെണ്‍കുട്ടിയുടെ ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് കമ്പനിയിലെ ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തത്. ട്രൈനിയായ പെണ്‍കുട്ടിയെ ഇവര്‍ റാഗ് ചെയ്തിരുന്നു എന്നാണ് കത്തിലുള്ളത്. മാനസിക പീഡനം താങ്ങാനാകാതെ വന്നപ്പോഴാണ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതെന്നും പെണ്‍കുട്ടിയുടെ മുറിയില്‍ നിന്ന് ലഭിച്ച കുറിപ്പില്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു.
ആത്മഹത്യക്ക് പ്രേരിപ്പിച്ചതിനും റാഗ് ചെയ്തതിനും ആണ് 10 പേര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പ്രണാലി രഹാനെ ബഹുരാഷ്ട്ര കമ്പനിയില്‍ രണ്ട് വര്‍ഷമായി ട്രൈനിയായി ജോലി ചെയ്ത് വരികയായിരുന്നു.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications