സംസ്ഥാനത്ത് വാഹനപണിമുടക്ക്
തിരുവനന്തപുരം: എണ്ണവില വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് മോട്ടര്‍ വാഹന തൊഴിലാളികള്‍ ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് സമരം.
സ്വകാര്യ ബസ് ഉടമസംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ലോറി, ജീപ്പ്, ടാക്‌സി കാര്‍, ഓട്ടോറിക്ഷ തൊഴിലാളികളും സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ ഹര്‍ത്താലിന് സമാനമായ അവസ്ഥയായിരിക്കും ഉണ്ടാവുക. പാല്‍, ആംബുലന്‍സ്, പത്രം എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല.

കഴിഞ്ഞ ദിവസം പെട്രോളിന് 2.35 രൂപയും ഡീസലിന് 50 പൈസയും വര്‍ധിപ്പിച്ചതിനു പുറമെ പാചകവാതകത്തിന് 50 രൂപ കൂട്ടാനും ഡീസലിന് അഞ്ചു രൂപ കൂടി വര്‍ധിപ്പിക്കാനും പെട്രോളിയം മന്ത്രാലയം ശുപാര്‍ശ ചെയ്തതാണ് സമരത്തിന് ആധാരം.
രൂപയുടെ മൂല്യത്തിലുണ്ടാകുന്ന കുറവ് എണ്ണക്കമ്പനികള്‍ക്ക് വന്‍നഷ്ടമുണ്ടാക്കുന്നുണ്ടെന്നും വര്‍ധനവ് വരുത്താതെ രക്ഷയില്ലെന്ന നിലപാടാണ് മന്ത്രി വീരപ്പ മൊയ്‌ലിക്കുള്ളത്. പെട്രോള്‍ ലിറ്ററിന് ഏകദേശം 10.22 രൂപയുടെ നഷ്ടമുണ്ടെന്നാണ് മന്ത്രിയുടെ കണക്ക്.












Click it and Unblock the Notifications