കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്‍ഡ്രോയ്ഡിന്റെ അടുത്ത വേര്‍ഷന്‍ 'കിറ്റ് കാറ്റ്'

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി:ഗൂഗിളിന്റെ അടുത്ത ആന്‍ഡ്രോയ്ഡ് വേര്‍ഷന്റെ പേര് കിറ്റ് കാറ്റ് എന്നായിരിക്കും. ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ഡിവിഷന്‍ മേധാവി സുന്ദര്‍ പിചായ് ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റംസിന് പേര് കൊടുക്കുന്ന കാര്യത്തില്‍ ഗൂഗിള്‍ പലപ്പോഴും രസകരമായ ഒരു കീഴ്വഴക്കം തുടരുന്നുണ്ട്. മധുരം പകരുന്നതോ, വായില്‍ വെള്ളമൂറിക്കുന്നതോ ആയിരിക്കും പേരുകള്‍.

Android KitKat

ആദ്യം ആന്‍ഡ്രോയ്ഡ് 1.5 ഇറക്കിയപ്പോള്‍ പേര് കപ്‌കേക്ക് എന്നായിരുന്നു. 1.6 ഇക്കിയപ്പോള്‍ ഡോനട്ട്, 2.0 ക്ക് പേര് എക്ലയര്‍ എന്നുമായിരുന്നു. ഇതുകൊണ്ടൊന്നും തീര്‍ന്നില്ല. ആന്‍ഡ്രോയ്ഡ് 2.2 വിന് പേരിട്ടത് ഫ്രോയ എന്നായിരുന്നു. 2ട3 ആയപ്പോള്‍ അത് ജിഞ്ചര്‍ബ്രഡ് ആയി. 3.0 ല്‍ എത്തിയപ്പോള്‍ ഹണികോമ്പും 4.0യില്‍ അത് ഐസ്‌ക്രീം സാന്‍ഡ്വിച്ചുമായി. 4.1, 4.2, 4.3 എന്നിവക്ക് ജെല്ലി ബീന്‍ എന്നായിരുന്നു പേര്.

കീ ലൈം പീ എന്നായിരിക്കും അടുത്ത ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പേരെന്ന് ആദ്യം പ്രചരിച്ചിരുന്നു. ഈ സംശയമാണ് ഇപ്പോള്‍ ഒരു ട്വീറ്റിലൂടെ മാറിയിരിക്കുന്നത്. വെറുമൊരു ട്വീറ്റ് മാത്രമല്ല, നല്ല കിറ്റ് കാറ്റ് ചോക്ലേറ്റ് രൂപത്തില്‍ ആന്‍ഡ്രോയ്ഡ് റോബോട്ടിന്‍റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ആന്‍ഡ്രോയ്ഡ് 4.4 വേര്‍ഷനായിരിക്കും കിറ്റ് കാറ്റ് എന്ന് അറിയപ്പെടുക. പക്ഷേ എന്നായിരിക്കും ഇത് പുറത്തിറക്കുക എന്ന കാര്യം ഗൂഗിള്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പുതിയ നെക്‌സസ് ഫോണില്‍ ആന്‍ഡ്രോയ്ഡ് കിറ്റ് കാറ്റ് ആയിരിക്കും ഓപ്പറേറ്റിങ് സിസ്റ്റം എന്നാണ് കരുതുന്നത്.

സെപ്റ്റംബര്‍10 ന് ആപ്പിള്‍ ഐ ഫോണിന്റെ പുതിയ മോഡല്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് മിനിട്ടുകള്‍ക്ക് ശേഷമാണ് ഗൂഗിളിന്റെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം പ്രഖ്യാപനം പുറത്ത് വന്നത്. ചോക്ലേറ്റ് നിര്‍മാതാക്കളായ നെസ്ലെയുമായി കരാര്‍ ഉണ്ടാക്കിയാണ് ഗൂഗിള്‍ കിറ്റ് കാറ്റ് എന്ന പേര് തങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിന് ഉപയോഗിക്കുന്നത്.

പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പ്രചാരണത്തിനായി നെസ്ലെ അഞ്ച് കോടി ആന്‍ഡ്രോയ്ഡ് റോബോട്ട് മാതൃകയിലുള്ള കിറ്റ് കാറ്റ് ചോക്ലേറ്റുകള്‍ വിപണിയില്‍ ഇറക്കാനും ഉദ്ദേശിക്കുന്നുണ്ട്. ഇന്ത്യ ഉള്‍പ്പെടെ 19 രാജ്യങ്ങളില്‍ ആയിരിക്കും ഇവ ലഭ്യമാകുക.

English summary
The next version of the company's mobile operating system (OS) will be called Android KitKat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X