രഘുറാം വന്നു; വിപണി ഉണര്‍ന്നു
മുംബൈ: റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി രഘുറാം രാജന്‍ ചുതലയേറ്റു. ഇതോടെ ഇന്ത്യന്‍ വിപണിക്ക് പുതിയ ഉണര്‍വ്വായി. പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണറില്‍ പ്രതീക്ഷ അര്‍പിക്കുന്ന രീതിയിലായിരുന്നു 2013 സെപ്റ്റംര്‍ 5 ന് വിപണിയുടെ പ്രതികരണം.
തകര്‍ച്ചയില്‍ ആണ്ട് പോയ ഓഹരി വിപണിയും, കൂപ്പുകുത്തിക്കൊണ്ടിരുന്ന രൂപയും കരകയറിത്തുടങ്ങി. ഒറ്റ ദിവസം കൊണ്ട് രൂപയുടെ മൂല്യം 1.48 രൂപയാണ് കൂടിയത്. ഡോളറിനെതിയെ രൂപയുടെ മൂല്യ 67.06 ആയിരുന്നത് 65.58 ആയി. സാമ്പത്തിക രംഗം ശക്തിപ്പെടുത്തുന്നതിനുളള നടപടികള്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചതാണ് രൂപക്ക് കരുത്ത് നല്‍കിയത്.സെന്‍സെക്‌സും നിഫ്റ്റിയും തുടക്കത്തില്‍ തന്നെ മികച്ച നേട്ടം കൈവരിച്ചു.

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുകയാണെങ്കിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കുറിച്ച് ശുഭാപ്തി വിശ്വാസത്തോടെയാണ് രഘുറാം രാജന്‍ പ്രതികരിച്ചത്. ഇറക്കുമതിക്ക് രൂപ ഉപയോഗിക്കുന്നതിന്റെ സാധ്യതകള്‍ ആരായുമെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. കൂടാതെ സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്താനുള്ള പുതിയ പാക്കേജുകളും അദ്ദേഹത്തിന്റെ മനസ്സിലുണ്ട്.
രൂപയെ ശക്തിപ്പെടുത്തിക്കൊണ്ട് കാര്യക്ഷമമായ വളര്‍ച്ച നേടാനാണ് പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ പദ്ധതി.ഇതുവഴി ദാരിദ്ര്യം പരിഹരിക്കാനാകുമെന്നും രഘുറാം രാജന്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു.
രഘുറാം രാജന്റെ നടപടികള്‍ സമ്പദ് മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധരും വിലയിരുത്തുന്നത്. ഫേസ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ വര്‍ക്ക് സൈറ്റുകളിലും ഇത്തരം സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. രഘുറാം രാജന്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഒരു ബോക്ക്ബസ്റ്റര്‍ ഹിറ്റ് ആകുമെങ്കില്‍ അദ്ദേഹത്തെ ചെന്നൈ എക്‌സ്പ്രസ് എന്ന് വിളിക്കുമെന്നായിരുന്നു ഒരു ട്വീറ്റ്.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണറാണ് രഘുറാം രാജന്‍.












Click it and Unblock the Notifications