Get Updates
Get notified of breaking news, exclusive insights, and must-see stories!

കാണാതായ സിദ്ദു മടങ്ങിയെത്തി

അമൃത്സര്‍: ഒടുവില്‍ അമൃത്സറില്‍ നിന്ന് 'അപ്രത്യക്ഷനായ' ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ നവ്ജ്യോത് സിംഗ് സിദ്ദു സ്വന്തം മണ്ഡലത്തില്‍ മടങ്ങിയെത്തി. അമൃത്സറില്‍ നിന്ന് മത്സരിച്ച് ജയിച്ച എംപിയെ കഴിഞ്ഞ കുറേ നാളുകളായി കാണാനില്ലായിരുന്നു. സ്വന്തം മണ്ഡലത്തില്‍ എംപിയുടെ സേവനം ലഭ്യമല്ലാത്തതിനാല്‍ എംപിയെ കണ്ടെത്തുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് കാട്ടി അമൃത്സറിലെ ഒരു എന്‍ജിഒ പോസ്‌ററര്‍ പതിപ്പിച്ചിരുന്നു. എന്തായാലും ഒരു വര്‍ഷത്തിന് ശേഷം എംപി ഇപ്പോള്‍ സ്വന്തം മണ്ഡലത്തില്‍ എത്തിക്കഴിഞ്ഞു.

sidhu

താന്‍ മുംബൈയില്‍ ആയിരുന്നതെന്നും പണം സമ്പാദിയ്ക്കുന്നതിന് വേണ്ടിയാണ് മുംബൈയില്‍ പോയതെന്നും സിദ്ദു പറഞ്ഞു. ഇനി മുതല്‍ മുഴുവന്‍ സമയവും തന്റെ സേവനം വോട്ടര്‍മാര്‍ക്ക് ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. എയര്‍പോര്‍ട്ടിലെത്തിയ സിദ്ദുവിനും ഭാര്യയ്ക്കും ഊഷ്മളമായ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. ഡെപ്യൂട്ടി കമ്മീഷണര്‍, മേയര്‍, ജില്ലാ ഭരണകൂടം എന്നിവരെയെല്ലാം സിദ്ദു സന്ദര്‍ശിച്ചു.

എന്നാല്‍ ജനങ്ങളെ വീണ്ടും വിഡ്ഢികളാക്കുകായണ് സിദ്ദുവെന്ന് കോണ്‍ഗ്രസ് എംഎല്‍എ രാജ്കുമാര്‍ വെര്‍ക പറഞ്ഞു. സ്വന്തം മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിയാക്കാന്‍ ശ്രമിക്കാതെ ടിവി ചാനലുകളില്‍ ക്രിക്കറ്റ് കമന്ററിയ്ക്ക് പോവുകയാണ് സിദ്ദുവെന്നാണ് നാട്ടുകാര്‍ ആരോപിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+