Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍കുട്ടിക്ക് പ്രായം തികഞ്ഞെന്ന് ആശാറാം ബാപ്പു

ജോധ്പൂര്‍: പ്രായം തികയാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി എന്ന ആരോപണം വിവാദ ആള്‍ദൈവം ആശാറാം ബാപ്പു നിഷേധിച്ചു. ജോധ്പൂര്‍ കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ആശാറാം ബാപ്പുവിന്റെ അഭിഭാഷകനായ കെ കെ മേനോന്‍ ഈ ആരോപണം തള്ളിയത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്ന വാദം തെറ്റാണ്. മാത്രമല്ല, പെണ്‍കുട്ടി ഇപ്പോഴും കന്യകയുമാണ് - മേനോന്‍ കോടതയില്‍ പറഞ്ഞു.

മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന വാര്‍ത്തകള്‍ക്കനുസരിച്ചാണ് പോലീസ് നടപടികള്‍ എടുക്കുന്നതെന്നും മേനോന്‍ കുറ്റപ്പെടുത്തി. മാധ്യമ വിചാരണയാണ് ആശാറാം ബാപ്പുവിനെതിരായ കേസില്‍ നടക്കുന്നത്. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി തെളിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ബാപ്പുവിനെതിരായ ആരോപണം പീഡനക്കേസില്‍ പെടില്ല എന്നും അഭിഭാഷകന്‍ പറഞ്ഞു.

asram bapu

ബലാത്സംഗം ചെയ്യപ്പെട്ടെങ്കില്‍ എന്തുകൊണ്ടാണ് കുട്ടി അപ്പോള്‍ തന്നെ വിവരങ്ങള്‍ അച്ഛനമ്മമാരോട് പറയാതിരുന്നത്. മുറിക്ക് പുറത്ത് കുട്ടിയുടെ അച്ഛനും അമ്മയും കാത്തുനില്‍ക്കുകയായിരുന്നു. പുറത്തുവരുമ്പോള്‍ പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ പോലും ചുളിഞ്ഞിരുന്നില്ല എന്നും കെ കെ മേനോന്‍ പറഞ്ഞു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായോ എന്നറിയാന്‍ ഡി എന്‍ എ ടെസ്റ്റ് നടത്തണമെന്നും മേനോന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ആശാറാം ബാപ്പുവിന്റെ ജാമ്യാപേക്ഷ കോടതി നിരസിച്ചു. ജില്ലാ ജഡ്ജി മനോജ് കുമാര്‍ വ്യാസാണ് ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ ബാപ്പുവിന്റെ വാസം ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ത്തന്നെ തുടരും. ബാപ്പു പുറത്തുവന്നാല്‍ കേസിലെ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട് എന്ന പ്രോസിക്യൂഷന്‍ വാദം കോടതി ശരിവെക്കുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+