കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപകടം;ടെക്കിയുടെ അവയവങ്ങള്‍ ദാനം ചെയ്തു

  • By Meera Balan
Google Oneindia Malayalam News

Map
ചെന്നൈ: കോയമ്പത്തൂര്‍ അപകടത്തില്‍ മരിച്ച 25 കാരന്റെയും ചെന്നൈയില്‍ മരിച്ച രണ്ടരവയസ്സുകാരിയുടേയും അവയവങ്ങള്‍ പുതുജീവന്‍ പകര്‍ന്നത് ഒട്ടേറെ പേര്‍ക്ക്. കോയമ്പത്തൂരിലെ ശിവാനന്ദപുരം സ്വദേശിയായ രാജഗോപാല്‍ സെപ്റ്റംബര്‍ രണ്ട് തിങ്കളാഴ്ചായണ് ബൈക്ക് അപകടത്തില്‍പെടുന്നത്. ഐടി കമ്പനി ജീവനക്കാരനായ ഇയാള്‍ സുഹൃത്തിനൊപ്പം അമ്പലത്തില്‍ പോയി മടങ്ങുവഴിയാണ് അപകടത്തില്‍ പെടുന്നത്. തിങ്കളാഴ്ച രാത്രി 7.30 നായിരുന്നു സംഭവം.

സുന്ദരപുരത്തെ അഭിരാമി ആശുപത്രിയില്‍ ഇയാളെ എത്തിച്ചു. ചൊവ്വാഴ്ചയോടെ യുവാവിന് മസ്തിഷ്‌കമരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്നാണ് ഇയാളുടെ മാതാപിതാക്കളായ മരുതാചലവും, കലാവതിയും മകന്റെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സന്നദ്ധത ഡോക്ടര്‍മാരെ അറിയിച്ചത്. യുവാവിന്റെ ഹൃദയവാല്‍വുകളും കരളും ചെന്നൈയിലെ ഒരു ആശുപത്രിയിലേയ്ക്കും കണ്ണ് അരവിന്ദ് ആശുപത്രിയിലേയ്ക്കും നല്‍കി.ഒരു വൃക്ക അഭിരാമി ആശുപത്രിയില്‍ തന്നെയുള്ള രോഗിയ്ക്കും മറ്റൊന്ന് കോയമ്പത്തൂര്‍ എസ്പിടി ആശുപത്രിയ്ക്കും നല്‍കി.

ബുധനാഴ്ച രാവിലെ മൂന്ന് മണിയോടെ തന്നെ യുവാവിന്റെ കരള്‍ ചെന്നൈയിലെത്തിച്ചി. കരള്‍ രണ്ടാി പകുത്ത് നാലു വയസ്സുകാരനും നല്‍കി. കരള്‍ പകുത്ത് രണ്ട് പേരുടെ ജീവന്‍ നില് നിര്‍ത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഡോക്ടര്‍മാര്‍. രണ്ടരവയസ്സുകാരിയുടെ വൃക്കകളും കരളും പുതുജീവന്‍ നല്‍കിയത് മൂന്ന് പേര്‍ക്കാണ്.

English summary
The organs of two brain dead persons - one 25-year-old from Coimba­tore and another two-and-a-half-year-old girl from Chennai - were harvested and used for transplantations on Wednesday, thus saving the lives of many.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X