കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാരിദ്ര്യം സഹിക്കവയ്യാതെ അമ്മ കുഞ്ഞിനെ വിറ്റു

  • By Soorya Chandran
Google Oneindia Malayalam News

റൂര്‍ക്കല:ദാരിദ്ര്യം സഹിക്കവയ്യാതെ അമ്മ സ്വന്തം കുഞ്ഞിനെ വിറ്റു. പോലീസെത്തി കുഞ്ഞിനെ തിരികെ ഏല്‍പിച്ചെങ്കിലും ഏറ്റെടുക്കാന്‍ അമ്മ തയ്യാറായില്ല. പിന്നീട് കുഞ്ഞിനെ കുട്ടികള്‍ക്കുള്ള സംരക്ഷണ കേന്ദ്രത്തില്‍ ഏല്‍പിച്ചു.

റൂര്‍ക്കലയിലെ സുന്ദര്‍ഗഢിലാണ് സംഭവം. 45 ദിവസം മാത്രം പ്രായമായ ആണ്‍കുട്ടിയെ ആണ് അമ്മ അമില പ്രധാന്‍, കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് വിറ്റത്. അമിലക്ക് ഈ കുട്ടിയെ കൂടാതെ നാല് കുട്ടികള്‍ കൂടിയുണ്ട്.

Rourkela Map

ആറ് മാസം മുമ്പ് ഇവരുടെ ഭര്‍ത്താവ് മരിച്ചിരുന്നു. ഇതോടെ കുടംബം പട്ടിണിയിലായി. ഇനിയൊരു കുട്ടിയെക്കൂടി നോക്കാന്‍ ആകില്ല എന്ന സാഹചര്യത്തിലാണ് അമില കടുംകൈക്ക് മുതിര്‍ന്നത്.

സുന്ദര്‍ഗഢ് പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്ത് വന്നത്. കുട്ടിയുടെ വില്‍പനയല്ല, ദത്തെടുക്കലാണ് നടന്നതെന്ന് സര്‍ക്കാര്‍ അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യം പോലീസ് വിശ്വസിക്കാന്‍ തയ്യാറായിരുന്നില്ല. ശിശു ക്ഷേമ സമിതിയുടെ അറിവോടെയല്ലാത്ത ദത്തെടുക്കലിന് നിയമ സാധുതയില്ല.

ഝാര്‍സുഗുഡയിലെ താമസക്കാരനായ അജയ് റായ്ക്കാണ് കുട്ടിയെ കൈമാറിയത്. പോലീസ് എത്തി ഇവരില്‍ നിന്ന് കുട്ടിയെ ഏറ്റെടുത്തു. ദാരിദ്ര്യത്തില്‍ കഴിയുന്ന തനിക്ക് ഈ കുട്ടിയെ നോക്കാന്‍ ആകില്ലെന്ന് അമ്മ പറഞ്ഞതോടെ പോലീസ് കുടുങ്ങി. പിന്നീടാണ് കുട്ടിയെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്.

English summary
Sundargarh police rescued a 45-day-old male child from a childless couple and handed him over to the child care centre here on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X