കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദി ഹിന്ദു' ദിനപ്പത്രം ഇനി തമിഴിലും

  • By Soorya Chandran
Google Oneindia Malayalam News

ചെന്നൈ: ദക്ഷിണേന്ത്യയില്‍ നിന്നുള്ള ദേശീയ ദിനപ്പത്രം ദി ഹിന്ദു ഇനി തമിഴിലും. ദി ഹിന്ദുവിന്റെ തമിഴ് പത്രം 2013 സെപ്റ്റംബര്‍ 16 ന് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഓണ്‍ലൈന്‍ മാധ്യമമായ ലൈവ്മിന്റ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

ദി ഹിന്ദു എന്ന പേര് തന്നെയായിരിക്കും തമിഴ് പത്രത്തിനും സ്വീകരിക്കുക എന്നറിയുന്നു. മറ്റൊരു പേരുകൂടി പരിഗണനയില്‍ ഉണ്ടെന്നും പറയപ്പെടുന്നുണ്ട്.

The Hindu

പരസ്യ വരുമാനത്തിന്റെ ഇടിവിനെ തുടര്‍ന്ന് രാജ്യത്തെ മുഖ്യധാരാമാധ്യമങ്ങള്‍ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് 'ഹിന്ദു' പുതിയൊരു ഭാഷാ ദിനപ്പത്രവുമായി രംഗത്ത് വരുന്നതെന്നും ശ്രദ്ധേയമാണ്. പല ദേശീയ മാധ്യമങ്ങളും ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുളളത്.

135 വര്‍ഷത്തെ പാരമ്പര്യമുള്ള പത്രമാണ് 'ഹിന്ദു'. കസ്തൂരി ആന്‍ഡ് സണ്‍സ് ലിമിറ്റ‍ഡ് ആണ് ഉടമകള്‍. തമിഴിലെ പ്രമുഖ പത്രങ്ങളായ ദിനമലര്‍, ദിന തന്തി, ദിനകരന്‍ എന്നിവയുമായാണ് ഹിന്ദുവിന്റെ തമിഴ് പതിപ്പിന് മത്സരിക്കേണ്ടി വരിക. തമിഴിലെ പ്രധാന മാസികകളില്‍ ഒന്നായിരുന്ന ആനന്ദ വികടന്റെ എഡിറ്ററായിരുന്ന കെ അശോകനായിരിക്കും പത്രത്തിന്റെ പത്രാധിപര്‍.

പ്രമുഖ തമിഴ് പത്രങ്ങളെല്ലാം തന്നെ ഹിന്ദുവിന്റെ പ്രാദേശിക ഭാഷയിലെ രംഗപ്രവേശനത്തെ ഗൗരവമായി തന്നെ വീക്ഷിച്ചുകൊണ്ടിരികുകയാണ്.

English summary
The Hindu English daily, will launch a Tamil newspaper on 16 September that is most likely to carry the same name.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X