സോണിയയ്ക്ക് അമേരിക്കന്‍ കോടതിയുടെ സമന്‍സ്
ന്യൂയോര്‍ക്ക്: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയ്ക്ക് അമേരിയ്ക്കന്‍ കോടതിയുടെ സമന്‍സ്. 1984 ലെ സിഖ് വിരുദ്ധ കലാപത്തില്‍ പങ്കാളികളായ കോണ്‍ഗ്രസുകാരെ സംരക്ഷിച്ചു എന്നാരോപിച്ച് നല്കിയ ഹര്ജിയിന്മേലാണ് കോടതി സോണിയയ്ക്ക് സമന്‍സ് അയച്ചത്. സിഖ്സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്. ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതിയാണ് സോണിയയ്ക്ക് സമന്‍സ് അയച്ചത്.
ചികിത്സയുടെ ആവശ്യത്തിനായി ഇപ്പോള്‍ അമേരിയ്ക്കയിലാണ് സോണിയാഗാന്ധി ഉള്ളത്. സിഖ് കലാപം നടന്ന് ഏകദേശം 30 വര്‍ഷങ്ങള്‍ പിന്നിടുന്ന വേളയിലാണ് ചികിത്സയ്ക്കെത്തിയ സോണിയയ്ക്ക് സമന്‍സ് അയക്കുന്നത്. ഇക്കാര്യത്തില്‍ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിയ്ക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്വി അറിയിച്ചു.

ഇതിന് മുന്‍പും സിഖ്സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന പഞ്ചാബ് മുഖ്യമന്ത്രിയായ പ്രകാശ് സിംഗ് ബാദലിനും, കേന്ദ്രമന്ത്രി കമല്‍ നാഥിനുമെതിരെ കോടതി മുഖാന്തരം സമന്‍സ് അയക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. സിഖുകാരായ അംഗരക്ഷകരുടെ വെടിയേറ്റ് ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനോട് അനുബന്ധിച്ചാണ് രാജ്യത്ത് സിഖ് വിരുദ്ധകലാപം അരങ്ങേറിയത്. നൂറുകണക്കിന് സിഖുകാരണ് കലാപത്തില്‍ കൊല്ലപ്പെട്ടത്.
-
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ്












Click it and Unblock the Notifications