കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയയ്ക്ക് അമേരിക്കന്‍ കോടതിയുടെ സമന്‍സ്

  • By Meera Balan
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയ്ക്ക് അമേരിയ്ക്കന്‍ കോടതിയുടെ സമന്‍സ്. 1984 ലെ സിഖ് വിരുദ്ധ കലാപത്തില്‍ പങ്കാളികളായ കോണ്‍ഗ്രസുകാരെ സംരക്ഷിച്ചു എന്നാരോപിച്ച് നല്‍കിയ ഹര്‍ജിയിന്മേലാണ് കോടതി സോണിയയ്ക്ക് സമന്‍സ് അയച്ചത്. സിഖ്‌സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്. ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതിയാണ് സോണിയയ്ക്ക് സമന്‍സ് അയച്ചത്.

ചികിത്സയുടെ ആവശ്യത്തിനായി ഇപ്പോള്‍ അമേരിയ്ക്കയിലാണ് സോണിയാഗാന്ധി ഉള്ളത്. സിഖ് കലാപം നടന്ന് ഏകദേശം 30 വര്‍ഷങ്ങള്‍ പിന്നിടുന്ന വേളയിലാണ് ചികിത്സയ്‌ക്കെത്തിയ സോണിയയ്ക്ക് സമന്‍സ് അയക്കുന്നത്. ഇക്കാര്യത്തില്‍ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിയ്ക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്വി അറിയിച്ചു.

Sonia Gandhi

ഇതിന് മുന്‍പും സിഖ്‌സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന പഞ്ചാബ് മുഖ്യമന്ത്രിയായ പ്രകാശ് സിംഗ് ബാദലിനും, കേന്ദ്രമന്ത്രി കമല്‍ നാഥിനുമെതിരെ കോടതി മുഖാന്തരം സമന്‍സ് അയക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. സിഖുകാരായ അംഗരക്ഷകരുടെ വെടിയേറ്റ് ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനോട് അനുബന്ധിച്ചാണ് രാജ്യത്ത് സിഖ് വിരുദ്ധകലാപം അരങ്ങേറിയത്. നൂറുകണക്കിന് സിഖുകാരണ് കലാപത്തില്‍ കൊല്ലപ്പെട്ടത്.

English summary
A federal court in New York has issued summons to Congress president Sonia Gandhi for allegedly shielding and protecting the leaders of her party who are accused of being involved in the anti-Sikh riots in India in 1984.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X