കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് മുഖ്യമന്ത്രിയായി തുടര്‍ന്നാല്‍ മതി: മോഡി

Google Oneindia Malayalam News

ഗാന്ധിനഗര്‍: 2017 വരെ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി തുടരാനാണ് ആഗ്രഹമെന്ന് ബി ജെ പി നേതാവ് നരേന്ദ്ര മോഡി. നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ബി ജെ പി ഉടന്‍ പ്രഖ്യാപിക്കും എന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് മോഡി ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയത്.

ഗാന്ധിനഗറിലെ ഒരു സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുമായി സംസാരിക്കുന്നതിനിടെ ഒരു കുട്ടിയുടെ ചോദ്യത്തിന് മറുപടിയായാണ് മോഡി ഇങ്ങനെ പറഞ്ഞത്. പ്രധാനമന്ത്രിയായി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യാന്‍ വീണ്ടും വരുമോ എന്നായിരുന്നു പത്താം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയുടെ ചോദ്യം.

narendra modi

ഇതിന് മറുപടിയായാണ് തല്‍ക്കാലം പ്രധാനമന്ത്രിയാകാന്‍ ആഗ്രഹമില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി പറഞ്ഞത്. എന്തെങ്കിലും ആകണമെന്ന് ആഗ്രഹം വെച്ചുപുലര്‍ത്തുന്നവര്‍ സ്വയം നശിക്കുകയാണ് ചെയ്യുക. എന്തെങ്കിലും ചെയ്യണം എന്നാണ് സ്വപ്‌നം കാണേണ്ടത്. അല്ലാതെ ആരെങ്കിലും ആയിത്തീരണം എന്നല്ല - മോഡി വിശദീകരിച്ചു.

2017 വരെ ഗുജറാത്തിനെ സേവിക്കാനുള്ള അവസരം തന്റെ നാട്ടിലെ ജനങ്ങല്‍ നല്‍കിയിരിക്കുകയാണ്. അതിനാണ് താന്‍ ഏറ്റവുമധികം പ്രാധാന്യം നല്‍കുന്നത്. ഏറെ നേരം സ്‌കൂള്‍ കുട്ടികളോടൊപ്പം മോഡി ചെലവഴിച്ചു. ദേഷ്യം വരാറുണ്ടോ, ദേഷ്യം വന്നാല്‍ എന്തുചെയ്യും എന്ന ഒരു കുട്ടിയുടെ ചോദ്യത്തിന് മറുപടി ഇങ്ങനെയായിരുന്നു.

'എല്ലാത്തരം വികാരങ്ങളുമുള്ള ഒരു സാധാരണ മനുഷ്യനാണ് ഞാന്‍. എന്നാലും ദേഷ്യം വരിക പതിവില്ല. എന്നാല്‍ സങ്കടം തോന്നാറുണ്ട്. പ്രത്യേകിച്ചും തങ്ങളെക്കാള്‍ മുതിര്‍ന്ന ആളുകള്‍ കാല്‍ തൊടുമ്പോള്‍ സങ്കടം തോന്നിയിട്ടുണ്ട്' പഠിപ്പിക്കുന്നതിന്റെ കാലം കഴിഞ്ഞു എന്നും പഠിക്കുന്നതിന്റെ കാലമാണ് ഇപ്പോള്‍ എന്നുമായിരുന്നു അധ്യാപകദിനത്തില്‍ മുഖ്യമന്ത്രി അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി നല്‍കിയ സന്ദേശം.

English summary
Narendra Modi said he never dreams of holding the top post as he is bound to respect the mandate given to him by the people of his state till 2017.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X