Get Updates
Get notified of breaking news, exclusive insights, and must-see stories!

12കാരിയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റില്‍

Molestation
നവി മുംബൈ: ദാഹി ഹാന്തി ആഘോഷങ്ങള്‍ക്കിടെ 12 കാരിയെ കയറിപ്പിടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 29 നാണ് സംഭംവം. പ്രതിയായ യുവാവിനെ മുംബൈയിലെ വസതിയില്‍ നിന്ന് സെപ്റ്റംബര്‍ രണ്ടിന് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രവീണ്‍ മഖ്വാന (22) ആണ് അറസ്റ്റിലാകുന്നത്.

ഐപിസി 354 ആം വകുപ്പ് (കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം) പ്രകാരമാണ് പ്രതിയ്‌ക്കെതിരെ പൊലീസ് കേസെടുത്തത. ഇയാളെ താനെയിലെ പ്രത്യേക കോടതി മുമ്പാകെ ഹാജരാക്കി. കോടതി പ്രതിയെ റിമാന്റ് ചെയ്തു. ദാഹി ഹാന്‍ന്തി ആഘോഷങ്ങള്‍ക്കിടയില്‍ പെണ്‍കുട്ടിയെ പ്രതി ബോധപൂര്‍വ്വം കടന്നുപിടിച്ചുവെന്നാണ് പരാതി.

എന്നാല്‍ തിരക്കില്‍പ്പെട്ട അബദ്ധത്തില്‍ പെണ്‍കുട്ടിയെ സ്പര്‍ശിച്ചതാണെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. തന്നെ ശല്യം ചെയ്ത യുവാവിനെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. പൊലീസ് നല്‍കുന് റിപ്പോര്‍ട്ട് അനുസരിച്ചാണ് കേസില്‍ പ്രതിയ്ക്ക് ജാമ്യം നല്‍കണമോ വേണ്ടയോ എന്ന് കോടതി തീരുമാനിയ്ക്കുക. ഒരു എന്‍സിപി നേതാവിന്റെ നേതൃത്ത്വത്തില്‍ നടത്തിയ ദാഹി ഹാന്തി ആഘോഷങ്ങള്‍ക്കിടയിലാണ് യുവാവ് പെണ്‍കുട്ടിയെ കടന്ന് പിടിയ്ക്കാന്‍ ശ്രമിച്ചത്.രാഷ്ട്രീയ ഇടപെടല്‍ കൊണ്ടാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് വൈകുന്നതെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+