Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിങ്കൊടി;പ്രതിഷേധക്കാരന്റെ ജനനേന്ദ്രിയം തകര്‍ത്തു

തിരുവനന്തപുരം: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച സിപിഎം പ്രവര്‍ത്തകന്റെ ജനനേന്ദ്രിയം പോലീസ് തകര്‍ത്തു. സംഭവത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

മെഡിക്കല്‍ കോളേജ് തോപ്പില്‍ ഗാര്‍ഡന്‍ തോപ്പില്‍ പുത്തന്‍വീട്ടില്‍ ജയപ്രസാദി(32)നാണ് ക്രൂരമായ പോലീസ് പീഡനം ഏറ്റുവാങ്ങേങ്ടി വന്നത്. ബൂട്ടിട്ട കാലുകൊണ്ട് പല തവണ ജയപ്രസാദിന്റെ ജനനേന്ദ്രിയത്തില്‍ പോലീസുകാര്‍ ചവിട്ടി. പിന്നീട് പാന്റിന്റെ സിബ് അഴിച്ച് ലാത്തികൊണ്ട് കുത്തിയും പരിക്കേല്‍പിച്ചു.

Police Attack

2013 സെപ്റ്റംബര്‍ 4 നാണ് സംഭവം നടന്നത്. ഉച്ചക്ക് രണ്ട് മണിക്ക് ശേഷം തിരുവനന്തപുരം ആനയറയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ ജില്ലാ സംഭരണ കേന്ദ്രം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതായിരുന്നു പ്രകോപനം. മുഖ്യമന്ത്രിയുടേയും കൃഷിമന്ത്രി കെപി മോഹനന്റേയും വാഹനങ്ങള്‍ക്ക് നേരെ പ്രതിഷേധക്കാര്‍ ചീമുട്ടയെറിഞ്ഞു.

കറുത്ത ഷര്‍ട്ട് ഊരി റോഡില്‍ നിന്ന ജയപ്രസാദിനെ പോലീസ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പല പത്രങ്ങളിലും വന്ന ചിത്രങ്ങളില്‍ പോലീസ് ഇദ്ദേഹത്തിന്റെ ജനനേന്ദ്രിയത്തില്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ചിത്രങ്ങള്‍ വ്യക്തമായികാണാം. പൂന്തുറ ഗ്രേഡ് എസ്‌ഐ സിഎസ് വിജയദാസിനെയാണ് സംഭവത്തില്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച് സെപ്ഷ്ല്‍ ബ്രാഞ്ച് അസിസ്റ്റന്ററ് കമ്മീഷണര്‍ അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഗുരുതരമായി പരിക്കേറ്റ ജയപ്രസാദ് ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ദയപ്രസാദിനെ വിഎസ് അച്യുതാനന്ദന്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+