സോളാര്‍:മുഖ്യമന്ത്രിക്കെതിരെ മൊഴിയില്ലെന്ന് പോലീസ്

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നു ജിക്കുമോന്‍ ജേക്കബിനും ഗണ്‍മാന്‍ ആയിരുന്ന സലീം രാജിനുമെതിരെ തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞില്ലെന്നും എഡിജിപി ഹേമചന്ദ്രന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
ശ്രീധരന്‍ നായര്‍ കോന്നി കോടതിയില്‍ നല്‍കിയ കുറ്റസമ്മത മൊഴിയിലാണ് മുഖ്യമന്ത്രിയെ കണ്ടകാര്യം പറയുന്നതെന്നും പോലീസ് നല്‍കിയ മൊഴിയില്‍ ഇക്കാര്യം പറഞ്ഞിട്ടില്ലെന്നുമാണ് പോലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്.
എന്നാല്‍ ഇതിനെതിരെ ശ്രീധരന്‍ നായര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. പോലീസ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം കളവാണെന്നാണ് ശ്രീധരന്‍നായര്‍ പ്രതികരിച്ചത്. മുഖ്യമന്ത്രിക്ക് തട്ടിപ്പില്‍ പങ്കില്ലെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ലെന്ന് ശ്രീധരന്‍നായര്‍ പറയുന്നു. ആദ്യം കൊടുത്ത 164 മൊഴിയില്‍ തന്നെ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണെന്നും ശ്രീധരന്‍ നായര്‍ റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞു.












Click it and Unblock the Notifications