അച്ഛന്‍ പീഡിപ്പിച്ചെന്ന് മുഖ്യമന്ത്രിക്ക് പരാതി

പതിനഞ്ചാം വയസ്സുമുതല്‍ തന്നെ അച്ഛന്‍ ലൈംഗികമായി പീഡിപ്പിക്കുന്നു എന്നാണ് കൃഷ്ണ നഗര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതി. അച്ഛന് പുറമെ സെയില്‍സ് എക്‌സിക്യുട്ടീവ് ആയി ജോലിനോക്കുന്ന ഇളയ സഹോദരനും തന്നെ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു.
2004 ല്‍ ആദ്യമായി പീഡിപ്പിക്കപ്പെട്ടപ്പോള്‍ത്തന്നെ പെണ്‍കുട്ടി അമ്മയോട് പരാതി പറഞ്ഞിരുന്നത്രെ. എന്നാല്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി അമ്മ സംഭവിച്ചതൊന്നും പുറത്തുപറയരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. വീട്ടില്‍ നിന്നും പുറത്തിറങ്ങാനോ വീട്ടില്‍ വരുന്ന ബന്ധ്ക്കളോട് സംസാരിക്കാനോ പോലും ഇവര്‍ പെണ്‍കുട്ടിയെ അനുവദിച്ചിരുന്നില്ലത്രെ. പിന്നീട് ഇളയ സഹോദരനും പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ തുടങ്ങി.
ഏറ്റവും ഇളയ അനുജന്‍ മാത്രമാണ് വീട്ടില്‍ തന്നോട് നന്നായി പെരുമാറിയിരുന്നത് എന്നാണ് പെണ്‍കുട്ടി പറയുന്നത്. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയായ ജനതാ ദര്‍ശനിലെത്തിയാണ് പെണ്‍കുട്ടി അഖിലേഷ് യാദവിന് മുന്നിലെത്തി തന്റെ പരാതി ബോധിപ്പിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കൃഷ്ണ നഗര്‍ പോലീസ് പരാതിക്കാരിയുടെ അച്ഛന്‍, സഹോദരന്‍, അമ്മ എന്നിവരെ പിടികൂടുകയായിരുന്നു.












Click it and Unblock the Notifications