സിറിയ; രാസായുധപ്രയോഗത്തിന് പിന്നില്‍ അല്‍ഖ്വയ്ദ?
ദമാസ്‌കസ്: സിറിയിലെ രാസായുധ പ്രയോഗങ്ങള്‍ക്ക് പിന്നില്‍ സര്‍ക്കാരല്ലെന്നും അല്‍ഖ്വയ്ദയാണെന്നും സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ മുഖ്യ രാഷ്ട്രീയ ഉപദേഷ്ടാവ് ബൗതാനിയ ഷാബാന്‍. അമേരിയ്ക്ക ഉള്‍പ്പടെയുള്ള വന്‍ശക്തികള്‍ തങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടുകയും യുദ്ധതന്ത്രങ്ങള്‍ മെനയുകും ചെയ്യുന്ന സാഹചര്യത്തിലാണ് അസദിന്റെ മാധ്യമ-രാഷ്ട്രീയ ഉപദേഷ്ടാവായ ബൗതാനിയ ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയിരിയ്ക്കുന്നത്.

സിറിയന്‍ ജനതയെ കൊല്ലുന്നതും, സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതും, രാജ്യത്തുള്ള ക്രിസ്ത്യന്‍ പുരോഹിതരെ തട്ടിക്കൊണ്ട് പോകുന്നതുമെല്ലാം അല്‍ഖ്വയ്ദയാണെന്നാണ് ആരോപണം. സിറിയയെ ഏത് വിധേനയും ആക്രമിയ്ക്കാന്‍ ഒരുങ്ങുകയാണ് അമേരിയ്ക്കയും കൂട്ടാളികളുമെന്നും അവര്‍ കുറ്റപ്പെടുത്തി. രാസയുധപ്രയോഗത്തെപ്പറ്റി അന്വേഷിയ്ക്കാന്‍ ഐക്യരാഷ്ട്രസഭ അയച്ച രാസായുധ വിദ്ഗദന്‍മാരുടെ സംഘം റിപ്പോര്‍ട്ട് ഈ മാസം അവസാനത്തോടെ കൈമാറുമെന്നും അവര്‍ അറിയിച്ചു.
ആഗസ്റ്റ് 21 നാണ് രാജ്യത്ത് പ്രതിഷേധം നടത്തിയ ആളുകള്‍ക്ക് നേരെ രാസായുധം പ്രയോഗിച്ചത്. സംഭവത്തില്‍ ആയിരത്തില്‍ അധികം പേര്‍ കൊല്ലപ്പെട്ടു. കുട്ടികളും സ്ത്രീകളുമാണ് കൊല്ലപ്പെട്ടതില്‍ അധികവും. ഇറാഖില്‍ അമേരിയ്ക്ക നടത്തിയ അതേ നീക്കങ്ങള്‍ സിറിയന്‍ ജനതയോടും ആവര്‍ത്തിയ്ക്കാന്‍ പോകുന്നതിന്റെ സൂചനയാണ് ഭരണാധികാരികള്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ചമയ്ക്കുന്നതിലൂടെ ചെയ്തതെന്നും അവര്‍ പറഞ്ഞു.സിറിയയില്‍ രണ്ട് മാസത്തെ സൈനിക നടപടികള്‍ നടത്തുവാന്‍ ഒബാമയ്ക്ക് അനുമതി നല്‍കുന്ന പ്രമേയം ഫോറിന്‍ റിലേഷന്‍സ് സെനറ്റ് തയ്യാറാക്കിയിരുന്നു.












Click it and Unblock the Notifications