കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എട്ട് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍

Google Oneindia Malayalam News

ബീജിംഗ്: അധ്യാപകദിനത്തില്‍ കേള്‍ക്കാന്‍ പറ്റിയ വാര്‍ത്ത തന്നെ. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളായ എട്ട് പെണ്‍കുട്ടികളെയാണ് ചൈനയിലെ ഈ അധ്യാപകന്‍ പീഡിപ്പിച്ചത്. വുയാംഗ് മിന്‍സു ഹൈസ്‌കൂളിലെ അധ്യാപകനായ വാംഗിനെതിരെയാണ് ലൈംഗികാരോപണം ഉയര്‍ന്നിരിക്കുന്നത്. ഇയാളെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.

ജൂനിയര്‍ ഹൈസ്‌കൂളിലെ എട്ട് വിദ്യാര്‍ഥിനികളെയാണ് ഇയാള്‍ തന്നോടൊപ്പം സെക്‌സ് ചെയ്യാനായി നിര്‍ബന്ധിച്ചത്. ഇവരില്‍ ഒരു പെണ്‍കുട്ടി ഇപ്പോള്‍ ഗര്‍ഭിണിയാണ്. സംഭവം പുറത്താരോടും പറയരുത് എന്ന് ഇയാള്‍ കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നത്രെ. പേടിച്ച് പുറത്താരോടും കുട്ടികള്‍ വിവരം പറഞ്ഞതുമില്ല. കൂട്ടത്തില്‍ ഒരു കുട്ടി ഗര്‍ഭിണിയായതോടെയാണ് പീഡനത്തിന്റെ കഥകള്‍ പുറം ലോകം അറിഞ്ഞത്.

china

സ്‌കൂളിലെ കൂടുതല്‍ കുട്ടികളുടെയും മാതാപിതാക്കള്‍ പുറത്ത് ജോലി നോക്കുന്നവരാണ്. അതിനാല്‍ത്തന്നെ കുട്ടികളില്‍ അധികവും സ്‌കൂള്‍ ഹോസ്റ്റലിലും ബോര്‍ഡിംഗിലും താമസിച്ച് പഠിക്കുന്നവരാണ്. ഇത്തരത്തിലുള്ള കുട്ടികള്‍ കൂടുതലായി ലൈംഗിക ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നതായും റിപ്പോര്‍ട്ടുണ്ട്.

എന്തായാലും വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച വാംഗിനെ പോലീസ് പിടിച്ചുവെച്ചിരിക്കുകയാണ്. ഇയാളെ അന്വേഷണ വിധേയമായി സ്‌കൂളില്‍ നിന്നും പുറത്താക്കിയിട്ടുണ്ടുമുണ്ട്. ചൈനയിലെ ദേശീയ വാര്‍ത്താ ഏജന്‍സിയായ സിംഗ്ഹുവയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

English summary
A teacher in China has been detained for allegedly having sex with at least eight of his female students, local police said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X