ബാപ്പുവിന്റെ എംഎംഎസ് പുറത്ത്; സിഡി കാണാനില്ല
ജോധ്പൂര്‍: വിവാദ സന്യാസി ആശാറാം ബാപ്പുവിന്റെ വിവാദ എം എംഎസ് പോലീസ് കണ്ടെത്തി. ആശാറാം ബാപ്പുവിന്റെ അനുയായിയായ ശിവയാണ് ഇത് റെക്കോര്‍ഡ് ചെയ്തത് എന്ന് ഹിന്ദി വാര്‍ത്താ ചാനലായ ആജ് തക് റിപ്പോര്‍ട്ട് ചെയ്യുന്നു. ആശാറാം ബാപ്പുവിന്റെ നിരവധി നീലച്ചിത്രങ്ങള്‍ ഇയാള്‍ റെക്കോര്‍ഡ് ചെയ്തതായി പോലീസ് സംശയിക്കുന്നുണ്ട്.
ആശാറാം ബാപ്പു ഒരു സ്ത്രീയുടെ ശരീരത്തില്‍ തടവുന്ന ദൃശ്യങ്ങളാണ് പിടിച്ചെടുത്ത വീഡിയോയില്‍ ഉള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഒറിജിനല്‍ സി ഡിക്ക് വേണ്ടി പോലീസ് ബാപ്പുവിന്റെ അഹമ്മദാബാദിലുള്ള ആശ്രമത്തില്‍ റെയ്ഡ് നടത്തി. ഇയാളുടെ കൂടുതല്‍ വീഡിയോകള്‍ പോലീസ് തിരയുന്നുണ്ട്.
ആശാറാം ബാപ്പു ഹോസ്റ്റല്‍ വാര്‍ഡനുമായി ലൈംഗിക ബന്ധത്തില്‍ ഏര്പ്പെട്ടതായികഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ ഹോസ്റ്റല്‍ വാര്‍ഡനാണ് 16 കാരി പെണ്‍കുട്ടിയെയും മാതാപിതാക്കളെയും ചികിത്സയ്ക്ക് എന്ന പേരില്‍ ആശാറാം ബാപ്പുവിന് അടുത്തെത്തിച്ചത് എന്നാണ് റിപ്പോര്‍ട്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജയിലിലാണ് ഇപ്പോള്‍ ആശാറാം ബാപ്പു.
പരാതിക്കാരിയായ പെണ്‍കുട്ടിയെ മുന്‍കൂട്ടി തയ്യാറാക്കിയത് അനുസരിച്ച് ബാപ്പുവും കൂട്ടരും കെണിയില്‍ പെടുത്തിയതാണ് എന്നാണ് ആശാറാം ബാപ്പുവിന്റെ അനുയായിയായ ശിവ നല്കുന്ന സൂചന. ഇതിനായി ബാപ്പുവിനെ സഹായിച്ചത് ഹോസ്റ്റല്‍ വാര്‍ഡനാണ്. ലൈംഗികാരോപണക്കേസില്‍ ജയിലില്‍ കഴിയുന്ന ആശാറാം ബാപ്പുവിന് എതിരെ ദിനംപ്രതി തെളിവുകളും ആരോപണങ്ങളും ഉയര്‍ന്നുവരികയാണ്.

ശിവ
ആശാറാം ബാപ്പുവിന്റെ അനുയായി ശിവയെ കോടതിയില്‍ കൊണ്ടുവന്നപ്പോള്‍. ഇയാളാണ് ബാപ്പുവിന്റെ വിവാദ വീഡിയോ റെക്കോര്‍ഡ് ചെയ്തത്.

കരഞ്ഞിട്ടെന്ത് കാര്യം
ഓരോ ദിവസവും പുതിയ വെളിപ്പെടുത്തലാണ് വിവാദ സന്യാസിക്കെതിരെ പുറത്തുവരുന്നത്.

പ്രകടനം
ആശാറാം ബാപ്പുവിന് പിന്തുണ അറിയിച്ച് പ്രകടനം നടത്തുന്നവര്‍

ബാപ്പു കോടതിയില്‍
ലൈംഗികാരോപണക്കേസില്‍ ആശാറാം ബാപ്പുവിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍

വേണം നടപടി
വിവാദനായകന്‍ ആശാറാം ബാപ്പുവിനെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് എന്‍ എസ് യു ഐ പ്രവര്‍ത്തകര്‍ പട്നയില്‍ ബാപ്പുവിന്റെ കോലം കത്തിക്കുന്നു.

ട്രെയിനും തടയും
ആശാറാം ബാപ്പുവിനെ പീഡിപ്പിക്കുന്നു എന്നാരോപിച്ച് ബാപ്പു ആരാധകര്‍ ട്രെയിന്‍ തടഞ്ഞപ്പോള്‍

പോലീസിനോടാ കളി
ട്രെയിന്‍ തടഞ്ഞ ബാപ്പു അനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
-
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത്












Click it and Unblock the Notifications