ദില്ലി: കുട്ടിക്കുറ്റവാളി സഹോദരിയെ ഭീഷണിപ്പെടുത്തി

2007 ല്‍ ദില്ലിയില്‍ ആറ് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ശിക്ഷ കഴിഞ്ഞുവന്ന ചെറുപ്പക്കാരനാണ് പീഡനത്തിന് ഇരയായ കുട്ടിയുടെ വീട്ടുകാരെ വെല്ലുവിളിക്കുന്നത്. പീഡനത്തിന് ഇരയായ കുട്ടിയുടെ വീടിന് സമീപത്താണ് ഇയാളും താമസിക്കുന്നത്. ജൂവനൈല്‍ ഹോമില്‍ നിന്നും പുറത്തിറങ്ങിയ ഇയാള്‍ പെണ്‍കുട്ടിയുടെ വീടിനരികലെത്തി ഭീഷണി മുഴക്കിയതായാണ് റിപ്പോര്‍ട്ട്.
താന്‍ കുറ്റവാളിയല്ലെന്നും തന്നെ മോചിപ്പിച്ചു എന്നും പറഞ്ഞാണ് ഇയാള്‍ വീട്ടുകാരെ വെല്ലുവിളിച്ചത്. പ്രായപൂര്‍ത്തിയായിട്ടില്ല എന്ന കാരണം പറഞ്ഞ് പ്രതികള്‍ക്ക് ശിക്ഷ ഇളവുചെയ്തുകൊടുക്കുന്ന നിയമത്തോടുള്ള പരസ്യമായ വെല്ലുവിളിയാണ് ഇയാള്‍ നടത്തുന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം ഇപ്പോള്‍ ഈ കുട്ടിക്കുറ്റവാളിയെ പേടിച്ചാണ് ജീവിക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ അറസ്റ്റിലായ ഇയാളെ രോഹിണി സെഷന്‍സ് കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. എന്നാല്‍ തനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്ന് കാണിച്ച് ഹൈക്കോടതിയെ സമീപിച്ച ഇയാള്‍ ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലേക്ക് വിചാരണ മാറ്റിയെടുത്ത് അഞ്ച് വര്‍ഷം കൊണ്ട് പുറത്തിറങ്ങുകയായിരുന്നു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications