കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി: കുട്ടിക്കുറ്റവാളി സഹോദരിയെ ഭീഷണിപ്പെടുത്തി

Google Oneindia Malayalam News

rape
ദില്ലി: ആറ് വയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന കേസില്‍ പുറത്തിറങ്ങിയ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കുറ്റവാളി പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ സഹോദരിയെയും ഭീഷണിപ്പെടുത്തിയതായി പരാതി. കൊല്ലപ്പെട്ട കുട്ടിയോട് ചെയ്തത് തന്നെ നിന്നോടും ചെയ്യും എന്നായിരുന്നു ഇയാളുടെ ഭീഷണി.

2007 ല്‍ ദില്ലിയില്‍ ആറ് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ശിക്ഷ കഴിഞ്ഞുവന്ന ചെറുപ്പക്കാരനാണ് പീഡനത്തിന് ഇരയായ കുട്ടിയുടെ വീട്ടുകാരെ വെല്ലുവിളിക്കുന്നത്. പീഡനത്തിന് ഇരയായ കുട്ടിയുടെ വീടിന് സമീപത്താണ് ഇയാളും താമസിക്കുന്നത്. ജൂവനൈല്‍ ഹോമില്‍ നിന്നും പുറത്തിറങ്ങിയ ഇയാള്‍ പെണ്‍കുട്ടിയുടെ വീടിനരികലെത്തി ഭീഷണി മുഴക്കിയതായാണ് റിപ്പോര്‍ട്ട്.

താന്‍ കുറ്റവാളിയല്ലെന്നും തന്നെ മോചിപ്പിച്ചു എന്നും പറഞ്ഞാണ് ഇയാള്‍ വീട്ടുകാരെ വെല്ലുവിളിച്ചത്. പ്രായപൂര്‍ത്തിയായിട്ടില്ല എന്ന കാരണം പറഞ്ഞ് പ്രതികള്‍ക്ക് ശിക്ഷ ഇളവുചെയ്തുകൊടുക്കുന്ന നിയമത്തോടുള്ള പരസ്യമായ വെല്ലുവിളിയാണ് ഇയാള്‍ നടത്തുന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം ഇപ്പോള്‍ ഈ കുട്ടിക്കുറ്റവാളിയെ പേടിച്ചാണ് ജീവിക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ അറസ്റ്റിലായ ഇയാളെ രോഹിണി സെഷന്‍സ് കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. എന്നാല്‍ തനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്ന് കാണിച്ച് ഹൈക്കോടതിയെ സമീപിച്ച ഇയാള്‍ ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലേക്ക് വിചാരണ മാറ്റിയെടുത്ത് അഞ്ച് വര്‍ഷം കൊണ്ട് പുറത്തിറങ്ങുകയായിരുന്നു.

English summary
A minor rapist and killer, after his release from a reformatory, now threatens to repeat his crime against the victim's sister in Delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X